HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകരണം; റാലി ഫഌഗ് ഓഫ് ചെയ്തു
backup
May 24 2017 | 06:05 AM
പേരൂര്‍ക്കട: കേരളം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം 29ന് കോഴിക്കോട് നടക്കുന്നതിനു മുന്നോടിയായി പേരൂര്‍ക്കടയില്‍ റാലി സംഘടിപ്പിച്ചു.
റാലിയുടെ ഫ്ളാഗ് ഓഫ് വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ പ്രശാന്ത്, പേരൂര്‍ക്കട വാര്‍ഡ് കൗണ്‍സിലര്‍ പി.എസ് അനില്‍കുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് ഗീതാ ഗോപാല്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ബോര്‍ഡ് അംഗം ഡോ. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനതല ഉദ്ഘാടനത്തിനു മുന്നോടിയായി പേരൂര്‍ക്കട കെ.എസ്.ഇ.ബിയാണ് റാലി നടത്തിയത്. സെക്ഷനില്‍ നിന്നുള്ള 10 പേരാണ് സന്ദേശറാലിയുമായി തിരുവനന്തപുരത്തുനിന്ന് കോഴിക്കോടുവരെ സഞ്ചരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."