HOME
DETAILS
MAL
റാഫേല്‍ ഇടപാടിന് സമാനമെന്ന് ബെന്നി ബെഹനാന്
backup
September 28 2018 | 18:09 PM
തിരുവനന്തപുരം: മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും സംസ്ഥാനത്ത് അനുവദിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതി മോദി സര്‍ക്കാരിന്റെ റാഫേല്‍ ഇടപാടിന് സമാനമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി അതീവ രഹസ്യമായാണ് റാഫേല്‍ ഇടപാട് നടത്തിയത്. അതേ മാതൃകയിലാണ് ആരുമറിയാതെ, മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."