പെരിയ ഇരട്ടക്കൊല; തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു മറുപടി നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി
പെരിയ (കാസര്‍കോട്): പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എമ്മിനുള്ള മറുപടി തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെത്തിയ ഉമ്മന്‍ ചാണ്ടി പെരിയയില്‍ സംഘടിപ്പിച്ച കണ്‍വെഷനില്‍ സംസാരിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്ല്യോട്ടെ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത് കേരളം ഒന്നടങ്കം ഞെട്ടിവിറച്ച സംഭവമായിരുന്നു. നിരപരാധികളായ രണ്ടു യുവാക്കളെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ വിപുലമായ അന്വേഷണം നടത്തി ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കൂടി കേസില്‍ പ്രതികളാക്കണമെന്നു ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ കോടതി കയറിയപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്ന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചു സി.ബി.ഐ അന്വേഷണത്തെ തടയാന്‍ ശ്രമം നടത്തി പരാജയപ്പെട്ട സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്.
അക്രമ, കൊലപാതക രാഷ്ട്രീയത്തിന് പ്രാദേശിക തലത്തിലടക്കം ചുട്ട മറുപടി കൊടുക്കാനുള്ള അവസരമാണ് കൈവന്നിട്ടിട്ടുള്ളത്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി കല്ല്യോട്ട് വാര്‍ഡ് ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."