HOME
DETAILS
MAL
എയിംസ് പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കാമെന്ന് ഹൈക്കോടതി
backup
May 24 2017 | 11:05 AM
കൊച്ചി: എയിംസിന്റെ ആള് ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കാമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ശിരോവസത്രം ധരിക്കുന്നതിന് തടസമില്ലെന്നും വിദ്യാര്‍ഥിനികള്‍ ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ ഹാളിലെത്തി പരിശോധനയ്ക്ക് വിധേയമായാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.
വാക്കാലുള്ള ഉത്തരവാണ് ഇന്ന് ഹൈക്കോടതി പുറപ്പെടുവിച്ചത്. നേരത്തെ പരീക്ഷാ ഹാളില്‍ ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."