HOME
DETAILS

രമ്യതയുടെ മധുരം നല്‍കി വനിതാ കമ്മിഷന്‍ അദാലത്ത്: 130 കേസുകളാണ് ഇന്നലെ പരിഗണനക്ക് എത്തിയത് , 52 എണ്ണത്തില്‍ തീര്‍പ്പുകല്‍പിച്ചു

  
backup
May 24 2017 | 19:05 PM

%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%b5

തിരുവനന്തപുരം: നിയമത്തിന്റെ വഴിയില്‍ കുടുങ്ങാതെ രമ്യതയുടെ സന്തോഷം എളുപ്പത്തില്‍ നല്‍കി വനിതാ കമ്മിഷന്‍ അദാലത്ത്.  ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ തീര്‍ക്കാന്‍ ഭര്‍തൃമാതാവ് ശാഠ്യം പിടിക്കുന്ന രംഗങ്ങള്‍ക്കും ഇന്നലെ തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന അദാലത്ത് സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം ജില്ലയിലെ പരാതികള്‍ക്ക് തീര്‍പ്പുകല്‍പിക്കുന്നതിനുള്ള അദാലത്ത് ഇന്നും തുടരും. 130 കേസുകളാണ് ഇന്നലെ അദാലത്തില്‍ പരിഗണനക്ക് എത്തിയത്. 52 എണ്ണത്തില്‍ തീര്‍പ്പുകല്‍പിച്ചു.  68 കേസുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അടുത്ത അദാലത്തിലേക്ക് മാറ്റി.  ഒരു കേസ് കൗണ്‍സലിങിന് വെച്ചു. ഒമ്പത് കേസുകള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി നല്‍കും.
വര്‍ക്കല താലൂക്കില്‍നിന്നുള്ള പരാതിക്കാരി അദാലത്തിനെത്തിയത് വര്‍ഷങ്ങളായി താനുമായി ബന്ധമില്ലാതെ വിദേശത്തുള്ള ഭര്‍ത്താവിനെതിരെയാണ്. രണ്ട് മക്കളെ ജ്യേഷ്ഠന്റെ കുടുംബത്തോടൊപ്പം താമസിപ്പിച്ചിരിക്കുകയാണ്. ലീവിനെത്തിയാലും ജ്യേഷ്ഠന്റെ വീട്ടില്‍ തന്നെ. ഭര്‍ത്താവ് നാട്ടിലെത്തുമ്പോള്‍ കേസ് വീണ്ടും പരിഗണിക്കുമെന്നും അതുവരെ ഭാര്യക്ക് ചെലവിന് നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. അമ്മയില്‍നിന്ന് കുടുംബ ഓഹരി ആവശ്യപ്പെട്ടെത്തിയ മകള്‍ക്ക് അതിന് നിയമപരമായ അവകാശമില്ലെന്ന് കമ്മിഷന് ബോധ്യപ്പെട്ടു. എന്നാല്‍ മരുമകന്‍ കാശ് ദുരുപയോഗം ചെയ്യുമെന്ന അമ്മയുടെ ആശങ്ക ഇല്ലാതാക്കാന്‍ കമ്മിഷന്റെ ആശ്വാസ നിര്‍ദേശം. മകള്‍ മൂന്ന് മാസത്തിനകം വാങ്ങുന്ന വസ്തുവിന് അമ്മ പണം നല്‍കും. ഉദ്യോഗസ്ഥയായ മറ്റൊരു മകളുടെ പിന്തുണയും തീരുമാനത്തിന് ലഭിച്ചു.  ചിറയിന്‍കീഴ് താലൂക്കില്‍നിന്നുള്ള കുടുംബത്തിന് അത് സന്തോഷമുള്ള പരിഹാരമായി.
 നാട്ടുകാരുടെ ശല്യം സഹിക്കുന്നില്ലെന്നായിരുന്നു നെയ്യാറ്റിന്‍കര താലൂക്കില്‍നിന്നുള്ള വൃദ്ധയുടെ പരാതി.  ഒറ്റയ്ക്ക് താമസിക്കുന്ന തനിക്ക് നാട്ടുകാരുടെ ശകാരം സഹിക്കുന്നില്ല. പക്ഷേ, അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും പറയാനുണ്ടായിരുന്നത് വൃദ്ധ വളര്‍ത്തുന്ന പതിനഞ്ചോളം നായകളുടെ ശല്യത്തെക്കുറിച്ച്. നായശല്യം സഹിക്കാതെ അവര്‍ നല്‍കുന്ന പരാതിയാണത്രെ വൃദ്ധയെ ചൊടിപ്പിക്കുന്നത്.  പരാതിയില്‍ അടിയന്തരമായി ഇടപെടാന്‍ ബന്ധപ്പെട്ട പഞ്ചായത്തിന് കമ്മിഷന്‍ നിര്‍ദേശം നല്‍കും. കുടുംബ പ്രശ്‌നങ്ങളും അയല്‍ക്കാര്‍ തമ്മിലെ വഴിത്തര്‍ക്കവുമായിരുന്നു പരാതികളിലേറെയും. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടും നിരവധി കേസുകളെത്തി.
രമ്യമായ പരിഹാരത്തിനാണ് കമ്മിഷന്‍ മുന്‍ഗണന നല്‍കിയത്. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വഴങ്ങാത്ത കേസുകളില്‍  നിയമനടപടികള്‍ ശുപാര്‍ശ ചെയ്തു. കമ്മിഷന്‍ അംഗങ്ങളായ ഡോ. ലിസി ജോസ്, അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, അഭിഭാഷകരായ മായ, രാജേന്ദ്രന്‍ എന്നിവരാണ് അദാലത്തില്‍ സംബന്ധിച്ചത്.  സി.ഐ എം. സുരേഷ് കുമാര്‍, എസ്.ഐ രമണി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago