HOME
DETAILS
MAL
തദ്ദേശസ്ഥാപനങ്ങളില്‍ കാന്റീന് നടത്താന്‍ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് അനുമതി
backup
September 28 2018 | 20:09 PM
മുക്കം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്ന ഓഫിസുകളിലും ടെന്‍ഡര്‍ നടപടികളില്ലാതെ കാന്റീന് നടത്തുന്നതിന് കുടുംബശ്രീ യൂനിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി. വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ കാന്റീന് നടത്തുന്നതിനാണ് അനുമതി നല്‍കിയത്. പുതിയ ഉത്തരവ് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 1,074 കാന്റീന് കാറ്ററിങ് യൂനിറ്റുകള്‍ക്ക് പ്രയോജനകരമാകും. ഇതുപ്രകാരം നിലവിലുള്ള സംരംഭകര്‍ക്ക് പ്രാദേശികമായി തന്നെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ സംരംഭം ആരംഭിക്കാനുള്ള അവസരമൊരുങ്ങുകയും ചെയ്യും. ഓരോ ജില്ലയിലും കലക്ടറേറ്റുകള്‍, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ യൂനിറ്റുകള്‍ മുഖേന കാന്റീന് പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."