HOME
DETAILS
MAL
തായ്വാന് യു.എസ് 220 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്നു
backup
July 09 2019 | 20:07 PM
വാഷിങ്ടണ്‍: തായ്വാന് അബ്രാം ടാങ്കുകളും വിമാനവേധ സ്റ്റിംഗര്‍ മിസൈലുകളുമുള്‍പ്പെടെ 220 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്ക്കാന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്കി. തായ്വാനെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായി കാണുന്ന ചൈനയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണിത്. നേരത്തെ യു.എസ് നീക്കത്തില്‍ ചൈന കടുത്ത ആശങ്ക അറിയിച്ചിരുന്നു. ചൈന-യു.എസ് വ്യാപാര ചര്‍ച്ചകളെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്.
108 എം 1 എ2ടി അബ്രാം ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും കരാര്‍ പ്രകാരം തായ്വാന് ലഭിക്കുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോ ഓപറേഷന് ഏജന്‍സി പറയുന്നു. യു.എസ് കോണ്‍ഗ്രസിന്റെ അനുമതി കൂടിയുണ്ടെങ്കിലേ വില്പന നടക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."