HOME
DETAILS

ഒന്നാം പ്രതി എസ്.ഐ. സാബുവിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി

  
backup
July 09, 2019 | 8:36 PM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%b8%e0%b4%be%e0%b4%ac%e0%b5%81%e0%b4%b5%e0%b4%bf

 

തൊടുപുഴ: രാജ്കുമാര്‍ കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി എസ്.ഐ. കെ.എ. സാബുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി.
നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷനിലെ ജയില്‍ മുറികള്‍, വിശ്രമമുറി, എസ്.ഐയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുറികള്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ഇന്ന് വൈകുന്നേരം ആറു വരെയാണ് ചോദ്യം ചെയ്യലിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ഈ മാസം മൂന്നിനാണ് കെ.എ.സാബുവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ ദേവികുളം സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.
ഇന്നലെ രാവിലെയാണ് പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
ഉച്ചയോടെ സാബുവിനെ നെടുങ്കണ്ടം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ എത്തിച്ചു.
പൊലിസുകാര്‍ നല്‍കിയിരിക്കുന്ന മൊഴിയും സാബുവിന്റെ മൊഴിയുമായി താരതമ്യം ചെയ്തുവരികയാണ് ക്രൈംബ്രാഞ്ച്. മര്‍ദനത്തില്‍ സാബുവിന്റെ പങ്ക് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.
കസ്റ്റഡി മരണക്കേസിലെ രണ്ടും മൂന്നും പ്രതികളെ പീരുമേട് കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ സി.ബി.റെജിമോന്‍, സി.പി.ഒ ഡ്രൈവര്‍ പി.എസ്.നിയാസ് എന്നിവരെയാണ് എട്ടു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇവരെ പീരുമേട് സബ് ജയില്‍ ഒഴിവാക്കി ദേവികുളം സബ് ജയിലിലേക്ക് മാറ്റി. സാബുവിനെയും റെജിമോന്‍, നിയാസ് എന്നിവരെയും ക്രൈംബ്രഞ്ച് ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതായാണ് സൂചന.
നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷനിലെ പൊലിസുകാരുടെ വിശ്രമ മുറിയില്‍ എസ്.ഐ സാബു രാജ്കുമാറിനെ മര്‍ദിച്ചപ്പോള്‍ ഇരുവരും ഒപ്പമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
വരും ദിവസങ്ങളില്‍ വനിതാ പൊലിസ് ഉള്‍പ്പെടെ അഞ്ചു പേരുടെകൂടി അറസ്റ്റ് ഉണ്ടായേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളിക്കൊപ്പം കാറിൽ യാത്ര ചെയ്തത് തന്റെ നിലപാട്: സി.പി.ഐയെ വെള്ളാപ്പള്ളി അധിക്ഷേപിച്ചിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി

Kerala
  •  14 hours ago
No Image

ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കും; പുതിയ അതോറിറ്റി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  14 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിൽ ഇടപെടാറില്ല, ആരെ ചോദ്യം ചെയ്യണമെന്ന് എസ്.ഐ.ടി തീരുമാനിക്കും'; കടകംപള്ളിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  14 hours ago
No Image

മാരക ഫോമിൽ കളിച്ചിട്ടും മെസിക്ക് തിരിച്ചടി; അവാർഡ് സ്വന്തമാക്കിയത് സർപ്രൈസ് താരം

Football
  •  15 hours ago
No Image

യുഎഇയിൽ നാളെ മുതൽ ജുമുഅ നിസ്കാരം 12.45-ന്; പുതിയ സമയക്രമം പ്രാബല്യത്തിൽ

uae
  •  15 hours ago
No Image

കണിയാപുരത്ത് വൻ ലഹരിവേട്ട: ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേർ പിടിയിൽ

Kerala
  •  15 hours ago
No Image

ആശങ്കയുടെ ആകാശത്ത് രണ്ട് മണിക്കൂർ; എമിറേറ്റ്‌സ് വിമാനം ലണ്ടനിൽ അടിയന്തരമായി ലാൻഡ് ചെയ്തു

uae
  •  15 hours ago
No Image

വേണ്ടത് വെറും 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാനൊരുങ്ങി കോഹ്‌ലി

Cricket
  •  15 hours ago
No Image

പരീക്ഷയിൽ വിജയിച്ചതിനു പിന്നാലെ ആഡംബര കാറുകളുമായി അഭ്യാസപ്രകടനം; മലയാളി വിദ്യാർഥികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  15 hours ago
No Image

ഓസ്‌ട്രേലിയ കീഴടക്കി; പുതു ചരിത്രമെഴുതി ഗംഭീറിന്റെ പഴയ പടയാളി

Cricket
  •  16 hours ago