മജിസ്‌ട്രേറ്റിനും ജയിലധികൃതര്‍ക്കും വീഴ്ച പറ്റിയതായി കെമാല്‍ പാഷ
കൊച്ചി: നെടുങ്കണ്ടത്ത് പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതി രാജ്കുമാര്‍ മരിക്കാനിടയായ സംഭവത്തില്‍ ഇടുക്കി മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരേ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് ഗുരുതര വീഴ്ച പറ്റിയെന്ന് കെമാല്‍ പാഷ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജുഡിഷ്യറിയുടെ അധികാരം ഫലപ്രദമായി വിനിയോഗിക്കാന്‍ മജിസ്‌ട്രേറ്റിന് കഴിയണമായിരുന്നു. കാറിനടുത്ത് പോയാണ് മജിസ്‌ട്രേറ്റ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കാറിനടുത്തേക്ക് പോകാനിടയായ സാഹചര്യത്തെക്കുറിച്ചെങ്കിലും അദ്ദേഹം ആലോചിക്കേണ്ടതായിരുന്നു. അതേപ്പറ്റി അന്വേഷിച്ച് വേണമായിരുന്നു തുടര്‍നടപടി എടുക്കാന്‍. അവശതയുള്ള ആളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നല്‍കാന്‍ മജിസ്‌ട്രേറ്റ് തയാറാകണമായിരുന്നെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കും വീഴ്ചയുണ്ടായി. അത്ര അവശനായിരുന്ന പ്രതിയെ ആശുപത്രിയിലാക്കാന്‍ ജയില്‍ സൂപ്രണ്ട് തയാറായില്ല. മജിസ്‌ട്രേറ്റിനടുത്തേക്ക് നടക്കാന്‍ കഴിയാതിരുന്ന പ്രതി ജയിലിലേക്ക് നടന്ന് കയറുന്നതെങ്ങനെയാണെന്നും കെമാല്‍ പാഷ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."