ലോക മണ്ണ് ദിനം; പ്രാധാന്യവും ചരിത്രവും
ആരോഗ്യമുള്ള മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 5 ലോക മണ്ണ് ദിനമായി ആഘോഷിക്കപ്പെടുന്നു. 2019 ല്‍ 560 പരിപാടികളിലൂടെ നൂറിലധികം രാജ്യങ്ങളിലാണ് ലോക മണ്ണ് ദിനം ആഘോഷിച്ചിരുന്നത്.
'' മണ്ണിനെ സജീവമായി നിലനിര്‍ത്തുക, മണ്ണിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുക ''എന്നതാണ് ലോക മണ്ണ് ദിനം 2020, ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) കാമ്പെയ്ന്‍ അനുസരിച്ചുള്ള ഈ വര്‍ഷത്തെ പ്രമേയം. മണ്ണിന്റെ ആരോഗ്യം മുന്‍കൂട്ടി മെച്ചപ്പെടുത്തുന്നതിന് ലോകമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, മണ്ണിന്റെ ജൈവവൈവിധ്യ നഷ്ടത്തിനെതിരെ പോരാടാനാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.
മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പുവരുത്തുന്നില്ലെങ്കില്‍, അത് ആഗോള ഭക്ഷ്യവിതരണത്തിനും അതുവഴി ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാകും. അതിനാല്‍, എഫ്എഒയുടെ അഭിപ്രായത്തില്‍, മണ്ണിന്റെ പരിപാലനത്തില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലൂടെയും മണ്ണിന്റെ ജൈവവൈവിധ്യ നഷ്ടത്തിനെതിരെ പോരാടുന്നതിലൂടെയും ലോകമെമ്പാടുമുള്ള സര്‍ക്കാരുകളെയും സംഘടനകളെയും കമ്മ്യൂണിറ്റികളെയും വ്യക്തികളെയും മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.
2002 ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോയില്‍ സയന്‍സസ് (ഐ.യു.എസ്.എസ്) ശുപാര്‍ശ ചെയ്തതിനുശേഷം ലോക മണ്ണ് ദിനം ഒരു അന്താരാഷ്ട്ര ദിനമായി മാറി. തായ്ലാന്‍ഡിന്റെ നേതൃത്വത്തിലും ആഗോള മണ്ണ് പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും ലോക മണ്ണ് ദിനം ഔപചാരികമാക്കി മാറ്റുന്നതിന് എഫ്എഒ പിന്തുണ നല്‍കി. എഫ്എഒ സമ്മേളനം 2013 ജൂണില്‍ ലോക മണ്ണ് ദിനത്തെ ഏകകണ്ഠമായി അംഗീകരിച്ചു. 68-ാമത് ഐക്യരാഷ്ട്ര പൊതുസഭയില്‍ ഔദ്യോഗികമായി അംഗീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അതിന്റെ ഫലമായി , 2014 ഡിസംബര്‍ 5 ന് ആദ്യത്തെ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിച്ചു. സംരംഭത്തിന് ഔദ്യോഗികമായി അനുമതി നല്‍കിയ തായ്ലന്‍ഡ് രാജാവ് ഭൂമിബോള്‍ അഡുല്യാദേജിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."