
വയനാട് ഉരുൾപൊട്ടലിൽ വീട് ലഭിക്കാതെ ദുരന്തബാധിതർ; സർക്കാർ ഇതുവരെ ചെലവഴിച്ചത് 113.58 കോടി മാത്രം; ദുരിതാശ്വാസ നിധിയിൽ 772.11 കോടി

കൽപ്പറ്റ: വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾദുരന്ത ബാധിതർക്കായി ഇതുവരെ സംസ്ഥാന സർക്കാർ ഇതുവരെ ചിലവഴിച്ചത് 113.58 കോടി രൂപ മാത്രം. ഇന്നേക്ക് ദുരന്തമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴും ദുരന്തബാധിതർ ഇപ്പോഴും ദുരന്തമുഖത്ത് തന്നെ നിൽക്കുകയാണ്. ഇവർക്ക് നിർമിച്ചു നൽകുമെന്ന് പറഞ്ഞിരുന്ന വീടും ടൗണ്ഷിപ്പുമെല്ലാം ഇപ്പോഴും പൂർത്തിയായിട്ടില്ല. കോടികൾ കയ്യിൽ ഇരുന്നിട്ടും പ്ലാനുൾപ്പെടെയുള്ള എല്ലാം ഏറെ വൈകിയാണ് നടന്നത്. എത്രയും വേഗം നിർമിച്ചുനൽകേണ്ട വീടുകൾ ഇപ്പോഴും ലഭ്യമായിട്ടില്ല. വാടക വീടുകളിൽ താമസിക്കുന്ന പലരുടെയും വാടകയും സർക്കാർ നൽകുന്നിലെന്ന പരാതിയും ഉയരുന്നുണ്ട്.
സംസ്ഥാന സർക്കാരിന് പൊതുജനങ്ങൾ നൽകിയ ആകെ സംഭാവനയായി നൽകിയത് 772.11 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഇത്രയും തുക വന്നത്. ദുരന്തം നടന്ന 2024 ജൂലൈ 30 മുതലുള്ള കണക്കാണിത്. ഇതിൽ വിവിധ ആവശ്യങ്ങൾക്കായി ഇതുവരെ ചെലവിട്ടത് 91.74 കോടി രൂപയുമാണ്. ബാക്കി 21.84 കോടി രൂപ ചിലവഴിച്ചത് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളിൽ നിന്നും സർക്കാർ ജീവനക്കാരിൽ നിന്നുമായി ആകെ 455.54 കോടി രൂപയാണ് കിട്ടിയത്. ബാക്കിയുള്ള 316.57 കോടി രൂപ ടി.പി.എ അക്കൗണ്ടിലേക്ക് നേരിട്ട് വന്നതാണ്. വിവിധ മേഖലകളിലായി 1,200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് സംസ്ഥാന സർക്കാർ കണക്കാക്കിയിരിക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിൽ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി (220) 13.3 കോടി രൂപയും നൽകി.
വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേർക്ക് 15.6 കോടി രൂപ ധനസഹായം നൽകി. ജീവിതോപാധിയായി 1133 പേർക്ക് 10.1 കോടിയും ടൗൺഷിപ്പ് സ്‌പെഷ്യൽ ഓഫിസ് പ്രവർത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തര സഹായമായി 1.3 കോടിയും വാടകയിനത്തിൽ 4.3 കോടിയും നൽകി. പരുക്ക് പറ്റിയവർക്ക് 18.86 ലക്ഷവും ശവസംസ്‌കാര ചടങ്ങുകൾക്കായി 17.4 ലക്ഷവും, ഉറ്റവർ നഷടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം 2.1 കോടി, കുടുംബശ്രീ വഴിയുള്ള ഉപജീവനപിന്തുണ പദ്ധതി 3.62 കോടിയും നൽകിയതടക്കമാണ് 113.58 കോടി ചിലവിട്ട കണക്ക്. എന്നാൽ ഏറ്റവും പ്രധാനമായ ടൗൺഷിപ്പും വീടുകളും എപ്പോൾ ലഭിക്കുമെന്നാണ് ദുരന്ത ബാധിതർ ചോദിക്കുന്നത്.
The state government has so far spent only ₹113.58 crore for the victims of the Wayanad Mundakkai–Chooralmala landslide disaster. Even after a year since the disaster occurred, the affected people are still living in crisis. The promised houses and townships are yet to be completed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 2 days ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 days ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• 2 days ago
ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം
uae
• 2 days ago
H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും
Kerala
• 2 days ago
കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു
National
• 2 days ago
ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂഹത
National
• 2 days ago
40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്
National
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ
Kerala
• 2 days ago
ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?
uae
• 2 days ago
ദേഹത്ത് തട്ടിയത് ചോദിച്ചയാളെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി
Kerala
• 2 days ago.png?w=200&q=75)
ഡോ. ഹാരിസിനെതിരായ നോട്ടിസ്: സത്യം വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്
Kerala
• 2 days ago
ഇനി ഓണക്കാലം; ന്യായവിലയില്‍ അരിയും, വെളിച്ചെണ്ണയും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ സപ്ലൈക്കോ; ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍
Kerala
• 2 days ago
രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം
National
• 2 days ago
യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും
uae
• 2 days ago
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala
• 2 days ago