എസ്.വൈ.എസ് ആദര്‍ശ ക്യാംപയ്നിന് പ്രൗഢോജ്വല സമാപനം
പാലക്കാട്: 'സലഫിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ആചരിച്ചുവന്ന ആദര്‍ശ ക്യാംപയ്നിന് ജില്ലയില്‍ പ്രൗഢോജ്വല സമാപനം. സമാപനവും റമദാന് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള റിലീഫ് വിതരണവും കൊടുവായൂര്‍ മേലേപള്ളി മണ്ഡപത്തില്‍ (എം.പി ഹാള്‍) നടന്നു.
എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ ജന.സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്പടി അധ്യക്ഷനായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്ലിയാര്, റഹ്മത്തുല്ല ഖാസിമി മുത്തേടം സംബന്ധിച്ചു.
സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജന.സെക്രട്ടറി സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ഇ.വി ഖാജാ ദാരിമി തൂത, സി.എച്ച് ബഷീര്‍ ഫൈസി ആലത്തൂര്‍, എ.എ ജബ്ബാര്‍ ഫൈസി കയറാടി, എന്‍ സൈനുദ്ദീന്‍ മന്നാനി പാലക്കാട്, കെ.എം മുഹമ്മദ് തമീം പുതുനഗരം, എ.എ ഖാദര്‍ അന്‍വരി, യു. അലി ഹസനി കൊഴിഞ്ഞാമ്പാറ, പി.എം യൂസഫ് പത്തിരിപ്പാല, ടി.എം സുലൈമാന്‍ പുതുനഗരം, ഹസ്രത്ത് അബ്ദുല്‍കരീം ദാവൂദി, അബ്ദുറഹിമാന് സഅദി, വി.എസ്.എ സിദ്ധിഖ് മുസ്ലിയാര്, സൈഫുദ്ധീന്‍ ഉലൂമി, എം. റഷീദ് ഉലൂമി പങ്കെടുത്തു.
യു. അലി ഹനി സ്വാഗതവും ടി.പി അബൂബക്കര്‍ മുസ്ലിയാര് പാലക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."