വീണ്ടും കര്‍ഷക ആത്മഹത്യ: പുല്‍പ്പള്ളിയില്‍ കടക്കെണിയെ തുടര്‍ന്ന് കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ചു
പുല്‍പ്പള്ളി: കടബാധ്യത മൂലം പുല്‍പ്പള്ളിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മുള്ളന്‍കൊല്ലി മരക്കടവ് ചുളുഗോഡ് എങ്കിട്ടന്‍ (55) ആണ് മരിച്ചത്. വീടിനുള്ളില്‍ വിഷംകഴിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ വീടിനോട് ചേര്‍ന്നുള്ള കൃഷിയടത്തിലേക്ക് എങ്കിട്ടന്‍ പോയിരുന്നു. അവിടെ വെച്ചാണ് വിഷം കഴിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പാടിച്ചിറ സഹകരണബാങ്കില്‍ ഒരു ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടന്ന് ബന്ധുക്കള്‍ പറഞു. എങ്കിട്ടന്‍ വിളനാശം വന്നതിന്റെ വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. എങ്കിട്ടന് ഒന്നരയേക്കര്‍ സ്ഥലമുണ്ട്. ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിയ കര്‍ഷക കുടുംബങ്ങളില്‍പ്പെട്ടതാണ് എങ്കിട്ടന്റെയും കുടുംബം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."