തോക്കും പിടിച്ച് ബി.ജെ.പി എം.എല്‍.എയുടെ 'ഐറ്റം ഡാന്‍സ്'; വൈറലായി വീഡിയോ video
ന്യൂഡല്‍ഹി: രണ്ട് കയ്യിലും തോക്ക് പിടിച്ചുള്ള ബി.ജെ.പി എം.എല്‍.എയുടെ 'ഐറ്റം ഡാന്‍സ്' വൈറലാവുന്നു.
ഉത്തരാഖണ്ഡില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ പ്രണവ് ചാമ്പ്യനാണ് വിവാദത്തിലായത്. അടുത്തിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അനുയായികള്‍ക്കൊപ്പമാണ് എം.എല്‍.എയുടെ പ്രകടനം. നൃത്തത്തിനിടെ കയ്യിലുണ്ടായിരുന്ന തോക്ക് അനുയായിയുടെ കയ്യില്‍ കൊടുക്കുന്നുണ്ട്. ഇടക്കിടെ ഗ്ലാസില്‍ എന്തോ കുടിക്കുന്നുമുണ്ട്. നേതാവിനെ നന്നായി സുഖിപ്പിക്കുന്നുണ്ട് അനുയായികള്‍.
ഉത്തരാഖണ്ഡില്‍ മറ്റാര്‍ക്കും ഇങ്ങനെ ചെയ്യാനാകില്ലെന്നാണ് അണികളുടെ പക്ഷം. അതേസമയം, ഒരു പടികൂടി കടന്നാണ് എം.എല്‍.എയുടെ മറുപടി. ഉത്തരാഖണ്ഡിലല്ല ഇന്ത്യയില്‍ തന്നെ ആര്‍ക്കും ഇത് പറ്റില്ല- പ്രണവ് ചാമ്പ്യന്‍ മറുപടിയ നല്‍കുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തായതിന് പിന്നിലെ വിഷയം പരിശോധിക്കുമെന്ന് പൊലിസ് പറഞ്ഞു. എം.എല്‍.എ ഉപയോഗിക്കുന്ന തോക്കിന് ലൈസന്‍സുണ്ടോ എന്ന കാര്യങ്ങളുള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
BJP MLA Pranav Champion who was recently suspended from the party for threatening a journalist, seen in a viral video brandishing guns. Police says, "will look into the matter and also verify if the weapons are licensed or not." (Note: Abusive language) pic.twitter.com/AbsApoYR2g
— ANI (@ANI) July 10, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."