തലക്കാട് പഞ്ചായത്തില്‍ ക്രമക്കേടുകളെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
തിരൂര്‍: തലക്കാട് പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിലും യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിലും ക്രമക്കേടുകളുണ്ടെന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട്. ബി.പി അങ്ങാടി സ്വദേശി എം. ഷാജി വിജിലന്‍സിന് നല്‍കിയ പരാതിയിലാണ് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയത്.2017ല്‍ നടത്തിയ കുടിവെള്ള വിതരണത്തിന് ക്വട്ടേഷന്‍ എടുത്തവര്‍ സെക്രട്ടറിയുമായി 2017 ഏപ്രില്‍ 18 ന് കരാര്‍ ഒപ്പുവെച്ചത് ഏപ്രില്‍ 27നാണ് ഭരണസമിതി യോഗത്തില്‍ അജണ്ടയായി വരുന്നത്. ഭരണ സമിതിയുടെ അനുമതിയില്ലാതെ ക്വട്ടേഷന്‍ നല്‍കുകയും പത്രപരസ്യം നല്‍കാതെ ക്വട്ടേഷന്‍ സ്വീകരിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.
കുടിവെള്ള വിതരണത്തിന്റെ ട്രിപ്പ് ഷീറ്റില്‍ എ.ഡി.എസ് ചെയര്‍പേഴ്‌സന്റെ ഒപ്പ് രേഖപ്പെടുത്തിയിട്ടുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പഞ്ചായത്തില്‍ ബിനാമി ക്വട്ടേഷനുകളാണെന്ന ആരോപണം നിലനില്‍ക്കെയാണ് പരിശോധനാ റിപ്പോര്‍ട്ട്. യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ നിയമന രേഖകള്‍ പഞ്ചായത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവറെ തന്നെയാണ് യൂത്ത് കോ-ഓര്‍ഡിനേറ്ററായി നിയമിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."