പാലാങ്കര വള്ളംകളി നാളെ: ടീമുകളുടെ പരിശീലനവും തകൃതി
കരുളായി: കരിമ്പുഴയില്‍ പാലാങ്കര ജലോത്സവ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പാലാങ്കര ജലോത്സവത്തിനുള്ള ഒരുക്കങ്ങളായി. നാളെയാണ് പാലാങ്കര വള്ളംകളി നടക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ള തുഴച്ചില്‍കാരെ വരെ ഇറക്കി മത്സരം കൊഴുപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശത്തെ പതിനൊന്നോളം ടീമുകള്‍.
പി.ഐ ചെറിയാന് മെമ്മോറിയല്‍ ട്രോഫി, പി.ടി തോമസ് മെമ്മോറിയല്‍ ട്രോഫി, ടി.വി ആന്റണി മെമ്മോറിയല്‍ ട്രോഫി എന്നിവയാണ് വിജയികള്‍ക്ക് നല്‍കുന്നത്. പ്രാദേശിക ടീമുകള്‍ക്കൊപ്പം ജില്ലയിലെ മികച്ച ടീമുകളും കരിമ്പുഴയില്‍ തുഴയെറിയാനെത്തും. ഒരു ടീമില്‍ 18 അംഗങ്ങളാണ് മാറ്റുരക്കുക. ഇതിനായി ഉച്ച കഴിയുന്നതോടെ വളങ്ങളുമായി ഓരോ ടീം അംഗങ്ങളും കരിമ്പുഴയില്‍ പരിശീലനം നടത്തുന്നു@്.
നാളെ ഉച്ചക്ക് 12ഓടെ നടക്കുന്ന വള്ളംകളിയുടെ ഉദ്ഘാടനം മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണി നിര്‍വഹിക്കും. ജൈസല്‍ താനൂര്‍ മുഖ്യാതിഥിയാകും. ജന പ്രതിനിധികളും ഉദ്യോസസ്ഥരും രാഷ്ട്രീയ സാംസ്ക്കരിക പ്രവര്‍ത്തകരും സംബന്ധിക്കും. സുരക്ഷാ ക്രമീകരണങ്ങളും ട്രാക്ക് ഒരുക്കലുമുള്പ്പെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ മുജീബ് കോയ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനാണ് ഇത്തവണ വള്ളംകളി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."