ന്യൂസ്പ്രിന്റ് ഇറക്കുമതി തീരുവ ഉപേക്ഷിക്കണം
കണ്ണൂര്‍: പത്ര അച്ചടി വ്യവസായത്തെ തകര്‍ക്കുന്ന ന്യൂസ്പ്രിന്റ് ഇറക്കുമതി തീരുവ ഉപേക്ഷിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷനും ആവശ്യപ്പെട്ടു. പത്രവ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പരസ്യവരുമാനത്തിലെ കുറവും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും കൊണ്ട് ചെറുകിട ഇടത്തരം പത്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്റിനു ചുമത്തിയ തീരുവ പിന്‍വലിക്കണം.
പുതിയ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനുള്ള നീക്കം കോര്‍പറേറ്റ് മുതലാളിമാര്‍ക്കുവേണ്ടിയുള്ളതാണ്. ഈ നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണനും കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. മോഹനനും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."