ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണത്തിന് സമഗ്ര പദ്ധതിയുമായി മുക്കം നഗരസഭ
മുക്കം: ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണത്തിന് മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപകമായി ഇടിഞ്ഞ പുഴയുടെ തീരം സംരക്ഷിക്കുന്നതിനാണ് പദ്ധതിയില്‍ പ്രാമുഖ്യം നല്‍കുക.
നഗരസഭാ പരിധിയില്‍ പെട്ട ചേന്ദമംഗല്ലൂര്‍ മുതല്‍ തോട്ടത്തിന്‍കടവ് വരെയുള്ള പത്ത് കിലോമീറ്ററോളം ഭാഗം സംരക്ഷിക്കുന്നതിനായാണ് വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പദ്ധതി തയാറാകുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ തീരം വലിയ രീതിയിലാണ് ഇടിഞ്ഞിരുന്നത്. നിരവധി വീടുകള്‍ അപകട ഭീഷണിയിലാവുകയും ഏക്കര്‍ കണക്കിന് ഭൂമി പുഴയില്‍ പതിക്കുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തിരുന്നു.
കുടിവെള്ള പദ്ധതികള്‍ അടക്കം അപകട ഭീഷണിയിലായ സാഹചര്യത്തിലാണ് നഗരസഭ പുഴ തീര സംരക്ഷണത്തിനായി മുന്നിട്ടിറങ്ങുന്നത്. ചെറുകിട ജലസേചന വകുപ്പ്, ജലസേചന വകുപ്പ്, റിവര്‍ മാനേജ്‌മെന്റ്, എം.എല്‍.എ, എം.പി എന്നിവരുടെയെല്ലാം സഹകരണത്തോടെയുള്ള പദ്ധതിയാണ് നഗരസഭ ലക്ഷ്യമിടുന്നത്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ കരിങ്കല്‍ സംരക്ഷണ ഭിത്തിയും അല്ലാത്ത സ്ഥലങ്ങളില്‍ കയര്‍ ഭൂവസ്ത്രം, അനുയോജ്യമായ മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍ എന്നിങ്ങനെയാണ് നടപ്പിലാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."