പ്രളയം തകര്‍ത്ത റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ 8.65 കോടി
താമരശ്ശേരി: ഉരുള്‍പൊട്ടലിലും പ്രളയത്തിലും തകര്‍ന്ന റോഡുകള്‍ അടിയന്തരമായി ഗതാഗതയോഗ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് 8.65 കോടിയുടെ പ്രവൃത്തികള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി താമരശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുരന്തം ഏറ്റവും കൂടുതല്‍ നാശംവിതച്ച മലയോര മേഖലയിലെ റോഡുകള്‍ക്കു പ്രാധാന്യം നല്‍കി 38 പ്രവൃത്തികളാണു നടത്തുക.
വാര്‍ഷിക പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണു ജനങ്ങള്‍ക്ക് യാത്രാസൗകര്യം അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് 38 പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് പ്രസിഡന്റ് പറഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.
ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിയൊഴിഞ്ഞതോട്ടം-കരിഞ്ചോലമല-പൂവന്‍മല റോഡ് ഗതാഗതയോഗ്യമാക്കുന്നതിനു 50 ലക്ഷമാണ് അനുവദിച്ചത്. ഈ റോഡിനു നേരത്തെ 30 ലക്ഷം അനുവദിച്ചിരുന്നു. ഇതിലേക്ക് 20 ലക്ഷവും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കേളന്‍മൂല-പൂലോട്-പയോണ റോഡിനു 20 ലക്ഷവും അനുവദിച്ചു.
പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട്-പി.എം.ജി.എസ്.ഐ റോഡ് (20 ലക്ഷം), കണ്ണപ്പന്‍കുണ്ട്-വള്ള്യാട് (25), കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍-ഗീവര്‍ഗീസ് റോഡ് (45), താഴെകക്കാട് എല്‍.പി സ്‌കൂള്‍ (25), താഴെ കക്കാട്-അകമ്പുഴ റോഡ് (33), കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയം-മേലേപരപ്പറ്റ റോഡ് (30), മരുതിലാവ്-മേലേമരുതിലാവ് റോഡ് (20), ചെമ്പുകടവ്-പരപ്പറ്റ റോഡ് (10), തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍-പൂമരത്തന്‍-കൊല്ലികരിമ്പ് റോഡ് (15), പള്ളിപ്പടി-പൊന്നാങ്കയം റോഡ് (പാലം ഇന്‍വെസ്റ്റിഗേഷന്‍ സ്‌ട്രെക്ചര്‍ ഡിസൈന്‍ 5 ലക്ഷം), കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം-വാലില്ലാപുഴ റോഡ് (50), കോട്ടപ്പുറത്ത്കണ്ടി-പഴമ്പറമ്പ് റോഡ് (25), കാവിലുംപാറ പഞ്ചായത്തിലെ പി.ടി ചാക്കോ-വണ്ണാത്തിയെട്ട് റോഡ് (10), കരിങ്ങാട്-മാമലശേരി കലുങ്ക് (8), വാണിമേല്‍ പഞ്ചായത്തിലെ കൊടുവത്തിക്കുന്ന്-മുടിക്കല്‍ റോഡ് (35), അഴിയൂര്‍ പഞ്ചായത്തിലെ മാഹി റെയില്‍വേ സ്റ്റേഷന്‍-കക്കടവ് റോഡ് (8), മടവൂര്‍ പഞ്ചായത്തിലെ സി.എം മഖാം-കമ്പ്രാത്തിക്കുന്ന്-പുല്ലാളൂര്‍ റോഡ് (50), ഒളവണ്ണ പഞ്ചായത്തിലെ പാലാഴിപുഴംപുറം റോഡ് (18), കുരുവട്ടൂര്‍ പഞ്ചായത്തിലെ പണ്ടാരപറമ്പ-ചെമ്പംകോട്ട് റോഡ് (പി.എം.ജി.എസ്.ഐ 50), മണിയൂര്‍ പഞ്ചായത്തിലെ എലിപ്പറമ്പത്ത്മുക്ക്-മങ്കര റോഡ് (13), കാക്കൂര്‍ പഞ്ചായത്തിലെ കുട്ടമ്പൂര്‍-കരിയാത്തന്‍കാവ് റോഡ് (25), ആയഞ്ചേരി പഞ്ചായത്തിലെ കുറ്റ്യാടിപ്പൊയില്‍-സ്രാമ്പി റോഡ് (5), നങ്ങ്യാരത്ത്മുക്ക്-ബാവത്താണ്ടി റോഡ് (25), പുത്തന്‍പുരയില്‍മുക്ക്-തെയ്യില്‍മുക്ക് റോഡ് (15), ബാലുശേരി പഞ്ചായത്തിലെ വൈകുണ്ഠം-മഞ്ഞപ്പുഴ-വായപ്പുറം റോഡ് (10), നാദാപുരം പഞ്ചായത്തിലെ കുമ്മങ്ങോട്-വരിക്കോളി റോഡ് (25), പേരാമ്പ്ര പഞ്ചായത്തിലെ തൊടുവയല്‍-മീത്തല്‍-കരുവമ്പത്ത്താഴെ റോഡ് (30), കാവിലുംപാറ,മരുതോങ്കര പഞ്ചായത്തുകളിലെ ആലക്കാട്ട്താഴം-അപ്രോച്ച് റോഡ് (25), ഓമശേരി പഞ്ചായത്തിലെ അമ്പലക്കണ്ടി-നടമ്മല്‍പൊയില്‍ റോഡ് (20), കുന്ദമംഗലം പഞ്ചായത്തിലെ കളരിക്കണ്ടി ശ്മശാനം റോഡ് (15), പനങ്ങാട് പഞ്ചായത്തിലെ മങ്കയം-ചെങ്കണ റോഡ് (15), വേളം പഞ്ചായത്തിലെ കാരകുന്ന്പള്ളി-വാച്ചാക്കല്‍ റോഡ് (30), മണിയൂര്‍ പഞ്ചായത്തിലെ ഉല്ലാസ് നഗര്‍-ഫീനിക്‌സ് റോഡ് (15), തിരുവള്ളൂര്‍ പഞ്ചായത്തിലെ ഉപ്പിലോറ മല റോഡ് (15), നന്മണ്ട പഞ്ചായത്തിലെ ചളുക്കില്‍താഴെ-പടിഞ്ഞാറെപ്പൊയില്‍ റോഡ് (10) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്.
കിഴക്കോത്ത് പഞ്ചായത്തിലെ കായല്‍മുക്ക്-പൂവ്വതൊടുക റോഡിന് നേരത്തെ 30 ലക്ഷം അനുവദിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ എം.എ ഗഫൂര്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം വി.ഡി ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."