ട്രെയിന്‍ യാത്രാ ദുരിതം: മെമു സര്‍വിസ് തുടങ്ങണമെന്ന് കാസര്‍കോട് നഗരസഭ
കാസര്‍കോട്: ഉത്തര മലബാറിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് മെമു സര്‍വിസ് ആരംഭിക്കണമെന്ന് കാസര്‍കോട് നഗരസഭാ യോഗം റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. കാസര്‍കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ നേരിടുന്ന യാത്രാദുരിതത്തിനു പരിഹാരമായി മെമു സര്‍വിസ് ആരംഭിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച മുസ്ലിം ലീഗ് കൗണ്‍സിലര്‍ മുജീബ് തളങ്കര ആവശ്യപ്പെട്ടു. പ്രമേയത്തെ നഗരസഭാ യോഗം ഐക്യകണ്ഠേന പിന്തുണച്ചു.
നഗരസഭാ ഗസ്റ്റ് ഹൗസ് നിര്‍മാണം, നഗരസഭകളിലെ ചില റോഡുകളുടെ ഇന്റര്‍ലോക്ക് പാകല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ഇന്നലെ ചേര്‍ന്ന നഗരസഭാ യോഗം അംഗീകാരം നല്കി. നഗരസഭാ പരിധിയിലെ മാലിന്യ സംസ്കരണത്തിനു പുതിയ പദ്ധതികള്‍ വേണമെന്ന് യോഗത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. നഗരസഭയുടെ സെപ്റ്റിക് ടാങ്കുകളില്‍നിന്നു നീക്കം ചെയ്യുന്ന മാലിന്യം സംസ്കരിക്കുന്നതിന് ട്രീറ്റ്മെന്റ് പ്ലാനുകള്‍ നിര്‍മിക്കുന്നതിന് ശുചിത്വമിഷനുമായി നഗരസഭ ചര്‍ച്ച ചെയ്യും.
അമീര്റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ യോഗത്തെ അറിയിച്ചു.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."