HOME
DETAILS

പെരുമ്പട്ട പാലത്തിന്റെ അലൈമെന്റ് മാറ്റം: കലക്ടര്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി

  
backup
September 29 2018 | 07:09 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85

കുന്നുംകൈ: വെസ്റ്റ് എളേരിയിലെ തേജസ്വിനി പുഴക്കു കുറുകെയുള്ള പെരുമ്പട്ട പാലം നിര്‍മാണത്തിനായി മുന്‍പു നടത്തിയ അലൈമെന്റില്‍ മാറ്റം. പാലത്തിനായി അപ്രോച്ച് റോഡിനുവേണ്ടി കണ്ടുവച്ച സ്ഥലം കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു സന്ദര്‍ശിച്ചു. പുതിയ അലൈമെന്റ്‌നടത്തി റിപോര്‍ട്ട് തരാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ കലക്ടര്‍ നിര്‍ദേശിച്ചു. നേരത്തെ നടത്തിയ അലൈമെന്റ് സര്‍ക്കാറിനു ധനനഷ്ടം ഉണ്ടാകുമെന്ന നിഗമനത്തിലാണ് പുതിയ അലൈമെന്റിനു കലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
1958ല്‍ മലബാര്‍ മേഖലയുടെ വികസനത്തിനു രൂപം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ചന്ദ്രഭാനു കമ്മിഷന്‍ നിര്‍ദേശിച്ചതാണ് കയ്യൂര്‍-ചീമേനി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട പെരുമ്പട്ട കുണ്ട്യംകടവിലെ പാലം. ചീമേനി ഓടക്കൊല്ലി റോഡിനെ ബന്ധിപ്പിച്ച് പാലം വന്നാല്‍ അതു മലയോരത്തിന്റെ സമഗ്ര വികസനത്തിനു പ്രയോജനപ്പെടുമെന്ന റിപോര്‍ട്ടിന്റെ ചുവട് പിടിച്ചാണ് നിര്‍മാണത്തിനൊരുങ്ങുന്നത്.
നേരത്തെ ധനകാര്യ കമ്മിഷന്‍ പാലത്തിനു 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിരുന്നു. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പാലത്തിന് 12 കോടി രൂപയുടെ താല്‍കാലിക എസ്റ്റിമേറ്റ് തയാറാക്കുകയും അഞ്ചുലക്ഷം രൂപ മുടക്കി ഇന്‍വെസ്റ്റിഗേഷന്‍ നടത്തുകയും ബജറ്റില്‍ ടോക്കണ്‍ വയ്ക്കുകയും ചെയ്തിരിന്നു. പിന്നീട് താല്‍ക്കാലിക എസ്റ്റിമേറ്റ് പുതുക്കി 15 കോടിയാക്കി. പാലം നിര്‍മിക്കാന്‍ എല്ലാ നടപടിയും പൂര്‍ത്തിയായശേഷം വിശദ എസ്റ്റിമേറ്റില്‍ പാലത്തിന്റെ ഇരുവശത്തും വേണ്ട 260 മീറ്റര്‍ റോഡിനടക്കം ഒന്‍പതുകോടി രൂപയായി എസ്റ്റിമേറ്റ് പുതുക്കിയതല്ലാതെ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.
കഴിഞ്ഞ ബജറ്റില്‍ 9.9 കോടി രൂപ വകയിരുത്തിയ പാലം നിര്‍മാണത്തിന് തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതുമരാമത്ത് (ബ്രിഡ്ജ്‌സ് വിഭാഗം) അധികൃതര്‍ സ്ഥലം പരിശോധിച്ചിരുന്നു. ചീമേനി എന്‍ജിനിയറിങ് കോളജ്, പള്ളിപ്പാറ അപ്‌ളൈഡ് സയന്‍സ് കോളജ്, കയ്യൂര്‍ ഗവ. ഐ.ടി.ഐ, ചീമേനി ജി.എച്ച്.എസ്.എസ്, ചീമേനി തുറന്നജയില്‍, എളേരിത്തട്ട് ഇ.കെ നായനാര്‍ ഗവ. കോളജ്, ഭീമനടി വനിത ഗവ. ഐ.ടി.ഐ, വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഏറെ ഉപകരിക്കും.
പാലം യാഥാര്‍ഥ്യമാകുന്നതോടെ ഇരുപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് സൗകര്യപ്രദമാകും. അതേസമയം നിര്‍മാണത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച ജനകീയ കമ്മിറ്റി പ്രഹസനമാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
നേരത്തെ നടത്തിയ അലൈമെന്റും മറ്റുപ്രവര്‍ത്തനങ്ങളും ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള മറ്റുഭാരവാഹികള്‍ അറിഞ്ഞില്ലെന്നും കലക്ടര്‍ സ്ഥലത്ത് എത്തിയപ്പോള്‍ മാത്രമാണ് തങ്ങളെ അറിയിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു.
കലക്ടറുമായുള്ള ചര്‍ച്ചയില്‍ വെസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റ് പ്രസീതാ രാജന്‍, വൈസ് പ്രസിഡന്റ് ടി.കെ സുകുമാരന്‍, മെമ്പര്‍ സലാം ഹാജി, കമ്മിറ്റി ചെയര്‍മാന്‍ ടി.പി അബ്ദുല്‍ കരീം ഹാജി, കണ്‍വീനര്‍ കെ.പി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago