കടബാധ്യത: കര്‍ഷകന്‍ ജീവനൊടുക്കി
പുല്‍പ്പള്ളി: കടബാധ്യത കാരണം കര്‍ഷകന്‍ ജീവനൊടുക്കി. കേരളത്തിന്റെ അതിര്‍ത്തി ഗ്രാമമായ മരക്കടവിനടുത്ത ചുളുഗൂര്‍ സ്വദേശി ചുളുഗോഡ യങ്കട്ട ഗൗഡരെ(55)യാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ ഗൗഡരുടെ കൃഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. മുള്ളന്‍കൊല്ലി സര്‍വിസ് സഹകരണ ബാങ്കിലടക്കം മൂന്നര ലക്ഷത്തോളം രൂപ ഇയാള്‍ക്ക് കടമുണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഒന്നര ഏക്കര്‍ കൃഷിയിടമാണ് ഗൗഡര്‍ക്ക് സ്വന്തമായി ഉള്ളത്. പ്രദേശത്തെ മാതൃക കര്‍ഷകനായ ഇയാള്‍ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്തും കൃഷി ചെയ്യാറുണ്ടായിരുന്നു.
പ്രധാനമായും നെല്‍കൃഷിയിലായിരുന്നു യങ്കട്ട ഗൗഡര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കടബാധ്യതമൂലം പുല്‍പ്പള്ളി മേഖലയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം അഞ്ചായി.
. ഭാര്യ: ജയമ്മ. മക്കള്‍: രതീഷ്, ജയേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."