ചെറുതോണിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക്
കൊച്ചി: ചെറുതോണിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം. ഹൈക്കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇടുക്കി അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെ നിര്‍മാണങ്ങള്‍ക്ക് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.
ചെറുതോണി മുതല്‍ നേര്യമംഗലം വരെയുള്ള 234 ഹെക്ടര്‍ പ്രദേശം നിര്‍മാണ നിരോധിത മേഖലയായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിരോധനം ലംഘിച്ച് മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പൊതുതാല്പര്യ ഹരജിയിലാണ് കോടതി നടപടി.
പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 62 കെട്ടിടങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നിലവില്‍ ചെറുതോണിയില്‍ നടക്കുന്നത്. നിരോധനം നിലനില്‍ക്കേ എന്ത് മാനദണ്ഡം അനുസരിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."