HOME
DETAILS
MAL
ശുദ്ധമായ മദ്യം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം: കാനം
backup
September 29 2018 | 09:09 AM
മലപ്പുറം: ശുദ്ധമായ മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും ഇത് ഇടതുമുന്നണിയുടെ നിലപാടിന് വിരുദ്ധമല്ലെന്നും കാനം രാജേന്ദ്രന് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി വിഷമദ്യ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇല്ലാതാക്കാന്‍ ഈ സര്‍ക്കാരിനായി. റഫേല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അഴിമതിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."