എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം വിതരണം ചെയ്യണം: ഡി.എ.പി.സി
കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍സ് പീപ്പിള്‍സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ചു പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ സംഘടിപ്പിച്ച സൂചനാ സത്യാഗ്രഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായവര്‍ക്കു പഞ്ചായത്ത്, നഗരസഭ തലങ്ങളില്‍ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിന് ആവശ്യമായ തുക പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തണം. ഇവരെ പരിചരിക്കുന്നവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കണം. ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുക, വികലാംഗപെന്‍ഷന്‍ പ്രതിമാസം 5000 രൂപയായി ഉയര്‍ത്തുക, എ.പി.എല്‍, ബി.പി.എല്‍ പരിഗണനയില്ലാതെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുക, ജില്ലാതല ആശ്വാസകിരണ്‍ പദ്ധതിയുടെ മുടങ്ങിക്കിടക്കുന്ന ധനസഹായം അടിയന്തിരമായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹം.
ശ്രീജയന്‍ ഉദുമ അധ്യക്ഷനായി ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കൊറ്റാമം വിമല്‍കുമാര്‍, സലീം റാവുത്തര്‍, ഫനീഫ മൗലവി, ഷക്കീബ് മാക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."