HOME
DETAILS

'ഫാഷിസ്റ്റുകളുടെ മാര്‍ഗദര്‍ശി, കേരളത്തിലെ ഉന്നത സ്ഥാപനത്തിന്റെ പേരില്‍ അറിയപ്പെടുന്നത് സാക്ഷരകേരളത്തിന് അപമാനമെന്ന്' ഇന്ത്യൻ സോഷ്യൽ ഫോറം

  
backup
December 07 2020 | 23:12 PM

%e0%b4%ab%e0%b4%be%e0%b4%b7%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97

മനാമ: രാജ്യത്തെ ജനങ്ങളെ വംശീയമായി വിഭജിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്തയാളാണ് ഗോള്‍വാള്‍ക്കറെന്നും നിരപരാധികളെ തെരുവില്‍ തല്ലിക്കൊല്ലുന്ന ഹിന്ദുത്വ വര്‍ഗീയ ഫാഷിസത്തിന്റെ ബൗദ്ധീക മാര്‍ഗദര്‍ശിയായ ഒരാള്‍ കേരളത്തിലെ ഉന്നത സ്ഥാപനത്തിന്റെ പേരില്‍ അറിയപ്പെടുന്നത് സാക്ഷരകേരളത്തിന് അങ്ങേയറ്റം അപമാനകരമാണെന്നും കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നടത്തിയ ഈ നാമകരണത്തില്‍ ഗൂഢലക്ഷ്യമുണ്ടെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ ‌അറിയിച്ചു.
പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം:
രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ പുതിയ കാംപസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ പേരിട്ടത് അങ്ങേയറ്റം അപമാനകരവും പ്രതിഷേധാര്‍ഹവുമാണ്. ഇന്ത്യന്‍ സമൂഹത്തിന് ഗോള്‍വാള്‍ക്കര്‍ നല്‍കിയ സംഭാവനയെന്താണെന്ന് ഭരണകൂടം വ്യക്തമാക്കണം. രാജ്യം ഇന്നു നേരിടുന്ന എല്ലാ അധ:പതനത്തിനും കാരണം ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയാണ്. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും ഏറ്റവും വലിയ ഭീഷണി ആര്‍.എസ്.എസ് ആണ്. രാജ്യത്തെ ജനങ്ങളെ വംശീയമായി വിഭജിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്തയാളാണ് ഗോള്‍വാള്‍ക്കര്‍. വൈദേശികാധിപത്യത്തിനെതിരേ നടന്ന സ്വാതന്ത്യസമരത്തിന്റെ മൂര്‍ധന്യാവസ്ഥവസ്ഥയില്‍ അണികളോട് സമരത്തില്‍ നിന്നു മാറി നില്‍ക്കാനും രാജ്യത്തെ ഇതര സമൂഹങ്ങള്‍ക്കെതിരേ തങ്ങളുടെ ശക്തി സംഭരിച്ചുവെക്കാനും ആഹ്വാനം ചെയ്ത ശുദ്ധ വംശീയവാദിയാണ് ഗോള്‍വാള്‍ക്കര്‍. മനുവാദ വര്‍ണ വ്യവസ്ഥിതിയിലധിഷ്ടിതമായ നികൃഷ്ടമായ ജാതിവ്യവസ്ഥയുടെ വക്താവാണ് ഗോള്‍വാള്‍ക്കര്‍. സംസ്ഥാനത്ത് തദ്ദേശ ഭരണതിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തില്‍ നടത്തിയ നാമകരണം ഗൂഢലക്ഷ്യം കണ്ടാണ്. ഇതിനെതിരേ മതേതര ജാനാധിപത്യ സമൂഹം ശക്തമായി രംഗത്തുവരണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ അലിഅക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അഭ്യര്‍ത്ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago