കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിലയേറിയെന്ന് എം.എം. മണി
തിരുവനന്തപുരം: കര്‍ണാടകത്തിലും ഗോവയിലും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയ സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി മന്ത്രിഎം.എം മണി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയിടിഞ്ഞെന്നും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിലയേറിയെന്നുമാണ് മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
കര്‍ണാടകത്തില്‍ എം.എല്‍.എമാര്‍ രാജിക്കത്ത് നല്‍കിയതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ കോലാഹലങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. അതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത ആഘാതം ഗോവയിലും ലഭിച്ചത്. ഇവിടെ ആകെയുള്ള 15 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ പ്രതിപക്ഷ നേതാവടക്കം പത്ത് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്.
'കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയിടിഞ്ഞെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്ക് വിലയേറിയിട്ടുണ്ട്,' എന്നാണ് മന്ത്രി എംഎം മണിയുടെ ഫെയ്‌സ്ബുക് കുറിപ്പ്.
https://www.facebook.com/mmmani.mundackal/posts/2312696185517051
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."