എസ്.എസ്.എ കരാര്‍ നിയമനം ക്രമവിരുദ്ധം: പാച്ചേനി
കണ്ണൂര്‍: ജില്ലയിലെ സര്‍വ്വശിക്ഷാ അഭിയാന്റെ വിവിധ ഓഫിസുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരെ പിരിച്ചുവിട്ട് പകരം നിയമിച്ചത് ക്രമവിരുദ്ധമായതിനാല്‍ പുനപരിശോധിക്കണമെന്ന് സതീശന് പാച്ചേനി.
അക്കൗണ്ടന്റ് തസ്തികയിലും ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലും നിയമിച്ചവര്‍ക്ക് അംഗീകൃത യോഗ്യത ഇല്ലെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. കരാര്‍ നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെയാണ് അധികൃതര്‍ നിയമനം നടത്തിയത്. നിയമനം നല്‍കുന്നവര്‍ക്ക് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ 22ന് പ്രത്യേക ക്ലാസ് നല്കിയിട്ടുള്ളതു പോലും ജനാധിപത്യ രാജ്യത്ത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. നടപടി ക്രമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി നിലവില്‍ ജോലി ചെയ്യുന്നവരെ പിരിച്ചുവിട്ട് ക്രമവിരുദ്ധമായി പുതിയ നിയമനം നടത്തിയത് അധികൃതര്‍ പുനപരിശോധിക്കണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."