ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ; മഴക്കാല രോഗങ്ങളെകരുതിയിരിക്കണം
കണ്ണൂര്‍: മഴക്കാല രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഹോമിയോ. കനത്ത വേനലിനുശേഷം കാലവര്‍ഷം എത്തുമ്പോള്‍ രോഗങ്ങള്‍ പടരാന്‍ സാധ്യതകൂടുതലാണ്. ശരീര ഊഷ്മാവില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം ജലദോഷം, ആസ്ത്മ, ശ്വാസകോശത്തിലെ അണുബാധ, അലര്‍ജി എന്നിവയ്ക്കു കാരണമാവാം. അന്തരീക്ഷ താപനില താഴുന്നത് വൈറസ്, ബാക്റ്റീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ വളരാനുമിടയുണ്ട്. വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുകയും ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ, മലമ്പനി, ജപ്പാന്‍ ജ്വരം തുടങ്ങി രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുമുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും 'ഡ്രൈ ഡേ' ആചരിക്കുകയും വേണമെന്നും ഡി.എം.ഒ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഹോമിയോ പ്രതിരോധ മരുന്നുകള്‍ റീച്ചിന്റെ(റാപ്പിഡ് ആക്ഷന്‍ എപ്പിഡെമിക് കണ്‍ട്രോള്‍ സെല്‍ ഹോമിയോപ്പതി) അറിവോടെ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നും ഡി.എം.ഒ അറിയിച്ചു. ഫോണ്‍: 0497 2711726(ഡി.എം.ഒ ഓഫിസ്), 9447688860 (റീച്ച് ജില്ലാ കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."