HOME
DETAILS

പാരിസ്ഥിതികാഘാത പഠനം നിര്‍ബന്ധം

  
backup
September 29 2018 | 18:09 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b4%be%e0%b4%98%e0%b4%be%e0%b4%a4-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf

 

മാനന്തവാടി: 25 ഹെക്ടറില്‍ താഴെയുള്ള ഖനനങ്ങള്‍ക്കും പാരിസ്ഥിതികാഘാത പഠനം നിര്‍ബന്ധമാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. 25 ഹെക്ടര്‍ വരെയുള്ള ക്വാറികളെ പാരിസ്ഥിതികാഘാത പഠനത്തില്‍നിന്ന് ഒഴിവാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2016 ജനുവരി 15നു വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിനെ ഖണ്ഡിച്ചാണ് ട്രൈബ്യൂണല്‍ ഉത്തരവ്.
ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനു മുന്‍പ് പൊതുജനാഭിപ്രായം തേടണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പാരിസ്ഥിതികാനുമതിക്കായി പാരിസ്ഥിതികാഘാത പഠനവും എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് പ്ലാനും സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിക്കു സമര്‍പ്പിക്കണം. 25 ഹെക്ടറിനു താഴെയുള്ള ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിച്ച ജില്ലാതല പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റികള്‍ക്ക് അതിനുള്ള സാങ്കേതിക പരിജ്ഞാനമുണ്ടാകില്ലെന്നും ഇനി മുതല്‍ എല്ലാ ഖനന അനുമതികളും സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിയില്‍നിന്നു നേടണമെന്നും ഉത്തരവില്‍ പറയുന്നു.
വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം സുപ്രിംകോടതി വിധിയെ മറികടക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നു ചൂണ്ടിക്കാട്ടി സതേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹരജിയിലാണ് ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ ഉത്തരവ്. ഭൂമി തുണ്ടുകളാക്കി ഈ ഉത്തരവിനെ മറികടക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഖനനം മൂലമുണ്ടാകുന്ന ആഘാതം പരിഹരിക്കപ്പെടാന്‍ എത്ര സമയമെടുക്കുമെന്നതു പരിഗണിച്ചു നടപടിക്രമങ്ങളില്‍ മാറ്റം വരുത്തണം. അശാസ്ത്രീയവും നിയമവിരുദ്ധവുമായ ഖനനത്തിലൂടെ നഷ്ടപ്പെട്ട പാരിസ്ഥിതിക മൂല്യത്തിന്റെ കണക്കെടുക്കുന്നതിനും അതു പരിഹരിക്കുന്നതിനു ചെലവ് കണക്കാക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  39 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago