HOME
DETAILS
MAL
തെലങ്കാന സര്‍ക്കാരിനെ വെട്ടിലാക്കി 95 ലക്ഷം സാരികള്‍
backup
September 29 2018 | 18:09 PM
ഹൈദരാബാദ്: അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതോടെ വെട്ടിലായത് കെ. ചന്ദ്രശേഖര റാവു സര്‍ക്കാര്‍. നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്.
ഇതേതുടര്‍ന്ന് സര്‍ക്കാരിന്റെ പ്രത്യേക സമ്മാനമായി സ്ത്രീകള്‍ക്ക് നല്‍കാനായി വാങ്ങിച്ചുവച്ച 95 ലക്ഷം സാരികളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് വിതരണം ചെയ്യാനാകാത്ത അവസ്ഥയിലാക്കിയത്. സംസ്ഥാനത്തെ സിര്‍സിലയിലെ നെയ്ത്തുകാരില്‍ നിന്ന് വാങ്ങിച്ചതാണ് 95 ലക്ഷം സാരികള്‍.
നവരാത്രിയോടനുബന്ധിച്ച് തെലങ്കാനയിലെ നാടോടി ആഘോഷത്തിന് പാവപ്പെട്ട സ്ത്രീകള്‍ക്ക് സമ്മാനമായി നല്‍കാനായിട്ടാണ് സാരികള്‍ വാങ്ങിവച്ചത്. സാരിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 280 കോടി രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."