സഹോദരന്മാരായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ വെട്ടിക്കൊന്നു
സംഭവം വാക്കുതര്‍ക്കത്തെത്തുടര്‍ന്ന്
പ്രതിയെ പിടികൂടിയത് സാഹസികമായി
തൊടുപുഴ: ജാര്‍ഖണ്ഡ് സ്വദേശി കൂടെ ജോലി ചെയ്തിരുന്ന സഹോദരന്മാരായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ വെട്ടിക്കൊന്നു. ഒരുമിച്ചു കിടന്നുറങ്ങിയിരുന്ന തൊഴിലാളികളെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളും സഹോദരങ്ങളുമായ ശുക്ലാല്‍ മൊറാന്‍ഡി (43), ജമേഷ് മൊറാന്‍ഡി (32) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ തന്നെ പറയ്‌യാഹല്‍ സ്വദേശിയായ സഞ്ജയ് ബാസ്‌കി (30) ആണ് അറസ്റ്റിലായത്. ഏലക്കാട്ടില്‍ കളവെട്ടാന്‍ ഉപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. ഇവരുടെ കൂടെ താമസിച്ചിരുന്ന ബസന്തി എന്ന സ്ത്രീക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയതോവാള പൊട്ടന്‍പ്ലാക്കല്‍ ജോര്‍ജിന്റെ പുരയിടത്തില്‍ കൃഷിപ്പണി ചെയ്തുവരുന്നവരാണ് ഇവര്‍.
ഞായറാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. ഞായറാഴ്ച മൂവരും കട്ടപ്പനയിലെത്തി മദ്യപിച്ചിരുന്നു. രാത്രി താമസിച്ചിരുന്ന കൃഷിസ്ഥലത്തെ താല്‍ക്കാലിക ഷെഡിലെത്തിയ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി പറയുന്നു. ഇതിനു ശേഷം മദ്യ ലഹരിയില്‍ കിന്നുറങ്ങിയ സഹോദരങ്ങളെ സഞ്ജയ് ബാസ്‌കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. രണ്ട് പേരുടെയും കഴുത്തിനും തലക്കുമാണ് വെട്ടേറ്റത്. കഴുത്തിലെ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് ഇരുവരും മരിച്ചത്. സംഭവം കണ്ട് ബഹളം വച്ചപ്പോഴാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബസന്തി എന്ന സ്ത്രീയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ ഇവര്‍ വീട്ടുടമയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസും നാട്ടുകാരും സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. ഏലക്കാട്ടില്‍ ഒളിച്ച പ്രതി പൊലിസിനുനേരയും കത്തി വീശി ആക്രമണത്തിനൊരുങ്ങി. പ്രതിയെ പിടികൂടുന്നതിനിടെ കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി. രാജ്‌മോഹനും പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."