പദ്ധതികളുടെ മേല്‍നോട്ടത്തിനായി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരുടെ സേവനം സ്വീകരിക്കുമെന്ന് മേയര്‍
കൊച്ചി: വികസന പദ്ധതികളുടെ മേല്‍നോട്ടത്തിനായി നഗരസഭയിലെ റിട്ടയേര്‍ഡ് ഉദ്യേഗസ്ഥരുടെ സേവനം സ്വീകരിക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ കൗണ്‍സിലിനെ അറിയിച്ചു. ഇതിനായി അപ്രന്റീസുമാരെ നിയമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
പദ്ധതിയില്‍ ഉല്‍പ്പെടുത്താത്ത വലിയ കനാലുകളുടെ നവീകരണം അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇനിയുളള വര്‍ഷങ്ങളിലും ഇതേരീതി തുടരുമെന്നും അവര്‍ അറിയിച്ചു. ഓരോ ഡിവിഷനുകളുടയും ഗതാഗത്തിനായി 40 ലക്ഷം രൂപ അനുവദിച്ചു. മുന്‍ വര്‍ഷങ്ങളില്‍് 50 ലക്ഷമാണ് നല്‍കിയിരുന്നത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പല പ്രദേശങ്ങളിലും വന്‍ വികസനം വരുന്നതിനാല്‍ ഇത്തവണ പത്തു ലക്ഷം രൂപവെട്ടിക്കുറച്ചു.
പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഏഴു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഈ തുകയുടെ വിനിയോഗം എങ്ങിനെയെന്ന് തീരുമാനിച്ചിട്ടില്ല. നഗരത്തില്‍ 2000 എസ്.സി കുടുംബങ്ങളാണുളളത്. കുറഞ്ഞത് 20 കുടുംബങ്ങളെങ്കിലും ഒന്നിച്ച് താമസിക്കുന്ന കോളനി പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം.
എന്നാല്‍ എല്ലാ മതവിഭാഗങ്ങളും ഇടകലര്‍ന്നു ജീവിക്കുന്നതിനാല്‍ കൊച്ചിയില്‍ ഈ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് മേയര്‍ പറഞ്ഞു. ഇക്കാരണത്താല്‍ മുന്‍ വര്‍ഷവും എസ്.സി ഫണ്ട് വേണ്ടവിധത്തില്‍ ഉപയോഗിക്കാതെ ലാപ്‌സായി. മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. കുടിവെളള ഫണ്ട് അപര്യാപ്തമാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഓരോ ഡിവിഷനും പ്രതോജനപ്പെടുന്ന വിധത്തില്‍ രണ്ട് പദ്ധതികള്‍ കൂടി അനുവദിക്കുമെന്നും മേയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."