സി.എം അബ്ദുല്ല മൗലവി വധം: സി.ബി.ഐ നിലപാടില്‍ കടുത്ത പ്രതിഷേധം
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവി വധക്കേസില്‍ സി.ബി.ഐ അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരേ കടുത്ത പ്രതിഷേധം. കേസില്‍ അന്വേഷണസംഘം നീതിപീഠത്തേയും പൊതുസമൂഹത്തേയും വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സി.എം അബ്ദുല്ല മൗലവി ഒരിക്കലും അരുതാത്തത് ചെയ്യില്ലെന്നാണ് കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം ഇപ്പോഴും ഉറപ്പിച്ചു പറയുന്നത്.
അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ പ്രക്ഷോഭ സമരങ്ങളും നിയമ പോരാട്ടങ്ങളും നടത്തുമെന്ന് സമസ്ത ജില്ലാ പ്രസിഡന്റും കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത് ഖാസിയുമായ ത്വാഖ അഹമ്മദ് അല്‍ അസ്ഹരി വ്യക്തമാക്കി.
ലോക്കല്‍ പൊലിസിന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യയിലെ പരമോന്നത അന്വേഷണ ഏജന്‍സി എന്ന് അവകാശപ്പെടുന്ന സി.ബി.ഐയുടെ ഉദ്യോഗസ്ഥര്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുന്നത് ഖേദകരമാണ്.
അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ച് സത്യാവസ്ഥ കണ്ടെത്തണമെന്നും ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സി.ബി.ഐ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."