നിസാമിയെന്ന ദാര്ശനികന്
പണ്ഡിതന്മാരുടെ കൂട്ടത്തിലെ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അന്തരിച്ച സൈദ് മുഹമ്മദ് നിസാമി. തന്റേതായ സ്വതസിദ്ധവും വേറിട്ടതുമായ രീതിയും ശൈലിയുമായിരുന്നു അദ്ദേഹം എന്നും സ്വീകരിച്ചത്. നിസാമിയുടെ സംസാരങ്ങളിലും എഴുത്തിലും എപ്പോഴും ദാര്‍ശനികത നിഴലിച്ചുനിന്നു. കൂടുതല്‍ ആവേശങ്ങളും ആരവങ്ങളുമില്ലാതെ ഒതുങ്ങിജീവിച്ച പണ്ഡിതനായിരുന്നു നിസാമി.
മറ്റെന്തിനെക്കാളും ആത്യന്തികമായി വിദ്യാഭ്യാസത്തെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞതും എഴുതിയതും. അതിനുമപ്പുറം ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചതും അതിനു വേണ്ടിയായിരുന്നു. പ്രത്യേകിച്ചു സ്ത്രീവിദ്യാഭ്യാസത്തെ കുറിച്ചു പ്രത്യേക കാഴ്ച്ചപ്പാട് തന്നെ നിസാമിക്കുണ്ടായിരുന്നു. നിസാമിക്കു പകരം നിസാമി മാത്രമേയുള്ളൂ. മുസ്ലിം കൈരളി സാകൂതം ശ്രവിച്ച ആ ആശയപ്രപഞ്ചം ഇനിയില്ലെന്ന് ഓര്‍ക്കുമ്പോള്‍ മനം നീറുകയാണ്. നിസാമിയെ വേണ്ട വിധത്തില്‍ പരിചയപ്പെടുത്തിയ ഹകീം ഫൈസി ആദൃശ്ശേരിക്കും 'ഞായര്‍ പ്രഭാത'ത്തതിനും അഭിനന്ദനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."