HOME
DETAILS

യു.എസ് നടത്തുന്നത് സാമ്പത്തിക ഭീകരവാദം

  
backup
July 11 2019 | 21:07 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa

 

വിയന്ന: ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ സഖ്യരാജ്യങ്ങളെ നിര്‍ബന്ധിക്കുന്നതിലൂടെ സാമ്പത്തിക ഭീകരവാദമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ (ഐ.എ.ഇ.എ) ഇറാനിയന്‍ അംബാസഡര്‍ കസീം ഗാരിബ് അബാദി. വിയന്നയില്‍ നടക്കുന്ന ഐ.എ.ഇ.എയുടെ ഗവേണിങ് ബോഡി അടിയന്തരയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപരോധം ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളിലൂടെ പല രാജ്യങ്ങള്‍ക്കെതിരേയും അമേരിക്ക സാമ്പത്തിക ഭീകരത അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരമാധികാര രാജ്യങ്ങളുടെ മേലും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ മേലും നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന അമേരിക്കയുടെ മനോഭാവം അവസാനിപ്പിക്കണമെന്നും അബാദി ആവശ്യപ്പെട്ടു.
ഇറാന്റെ ആണവകരാര്‍ ലംഘനവും തുടര്‍ന്ന് പശ്ചിമേഷ്യയിലുണ്ടായ സംഘര്‍ഷാവസ്ഥയും പഠിക്കാനാണ് ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷകസംഘം വിയന്നയില്‍ പ്രത്യേക യോഗം ചേരുന്നത്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനാണ് വന്‍ശക്തി രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്ന ഇറാന്റെ ആരോപണം നിലനില്‍ക്കെയാണ് യോഗം നടക്കുന്നത്.
2015ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സമ്പുഷ്ടീകരണം നടത്തിയതായി ഐ.എ.ഇ.എ കണ്ടെത്തിയിരുന്നു. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ അമേരിക്കന്‍ ഉപരോധത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് കരാറില്‍ അവശേഷിക്കുന്ന കക്ഷികള്‍, പ്രത്യേകിച്ചും യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ കൂടുതല്‍ ഒന്നും ചെയ്യാത്തിടത്തോളം കാലം കരാറിലെ ചില വ്യവസ്ഥകള്‍ അവഗണിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.
അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ചാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഉള്‍പ്പെടുന്ന 35 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്.
കരാര്‍ ലംഘിച്ച് യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കാനും ആണവപദ്ധതികള്‍ പുനരാരംഭിക്കാനുമുള്ള നീക്കത്തില്‍നിന്ന് ഇറാന്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇറാന്‍ നടത്തുന്നത് ആണവ തട്ടിപ്പാണെന്നും അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് കൂടുതല്‍ പണം കൈക്കലാക്കാനുള്ള അപരിഷ്‌കൃത ശ്രമമാണിതെന്നും യു.എസ് പ്രതിനിധി ജാക്കി വോള്‍ക്കോട്ട് പ്രതികരിച്ചു. ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ചൊവ്വാഴ്ച ഇറാനോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ ഇത്രത്തോളം വഷളാക്കിയത് അമേരിക്കയുടെ ഏകപക്ഷീയമായ ഇടപെടലുകളാണെന്ന ആരോപണവുമായി ചൈന രംഗത്തുവന്നിരുന്നു. അമേരിക്കയാണ് ആദ്യം കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയത്. അതോടെ പ്രശ്‌നങ്ങള്‍ വഷളായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago