വരള്‍ച്ചയെ പ്രതിരോധിക്കാന്‍ തലക്കുളങ്ങള്‍ നിര്‍മിക്കണമെന്ന്
പുല്‍പ്പള്ളി: രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകള്‍ക്കായി അനുവദിച്ച 80 കോടിരൂപയുടെ പ്രവൃത്തികളില്‍ തലക്കുളങ്ങള്‍ക്കും മണ്‍ചിറകള്‍ക്കും മുഖ്യപരിഗണന നല്‍കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ നടപ്പിലാക്കിയ പദ്ധതികളില്‍ തലക്കുളങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയിട്ടില്ല. മേഖലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തലക്കുളങ്ങള്‍ നിര്‍മിച്ചാല്‍ മഴവെള്ളം മുഴുവനും സംരക്ഷിക്കാന്‍ കഴിയും. എന്നാലിതിന് പരിഗണന നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. തലക്കുളങ്ങള്‍ ഭൂരിഭാഗവും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കാനും കഴിയും.
കര്‍ഷകര്‍ തന്നെ സ്വന്തം കൃഷിയിടങ്ങളില്‍ കുളങ്ങളും തലക്കുളങ്ങളും നിര്‍മിച്ചാല്‍ കൃഷിയിടത്തില്‍ ലഭിക്കുന്ന മഴവെള്ളം മുഴുവന്‍ സംഭരിക്കാന്‍ സാധിക്കും.
ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാതെയാണ് പദ്ധതികള്‍ തയാറാക്കിയത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ഭൂമിക്ക് അനുയോജ്യമായ പദ്ധതികളാണ് നടപ്പിലാക്കേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."