HOME
DETAILS

കോഴിക്കോട് റോളക്‌സ് ഏജന്‍സിക്കെതിരായ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

  
backup
May 25 2017 | 02:05 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%b3%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d



തിരുവനന്തപുരം: ഗള്‍ഫിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്ന കോഴിക്കോടുള്ള റോളക്‌സ് ഏജന്‍സിക്കെതിരായ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏജന്‍സി റിക്രൂട്ട് ചെയ്തു റിയാദിലേക്ക് അയച്ച വയനാട് സ്വദേശിനി സിസിലി മൈക്കളിന്റെ മരണവുമായി ബന്ധപ്പെട്ട് സി.കെ. ശശീന്ദ്രന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
റോളക്‌സ് ഏജന്‍സിയുടെ മുംബൈ ഓഫീസ് വഴിയാണ് സിസിലി ജോലിക്ക് പോയത്. ജോലി സ്ഥലത്ത് സിസിലിക്ക് നേരിട്ട പീഡനം സംബന്ധിച്ച് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ഏപ്രില്‍ 28ന് റിയാദിലെ ഇന്ത്യന്‍ എംബസിക്കും കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിനും പരാതി നല്‍കി. എന്നാല്‍, ഏപ്രില്‍ 24ന് സിസിലി മരിച്ചുവെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നും ചൂണ്ടിക്കാട്ടി ഒ.ആര്‍ കേളു എം.എല്‍.എ 28ന് കത്തുനല്‍കിയിരുന്നു.
ഈ കത്ത് റിയാദിലെ ഇന്ത്യന്‍ എംബസിക്കും കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിനും കൈമാറി. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാമെന്ന് എംബസി കഴിഞ്ഞ ഒന്നിനു അറിയിക്കുകയും 14ന് നാട്ടിലെത്തിക്കുകയും ചെയ്തു.  മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിസിലിയുടെ സഹോദരനായ ജോണ്‍സണ്‍ മൈക്കിള്‍ നല്‍കിയ പരാതിയില്‍ കുമ്പളക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
സിസിലിക്ക് സമാനമായി പീഡനം നേരിടുന്ന ജയന്തി, സലീന എന്നിവരുടെ കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ല. ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുക്കും. അതേസമയം, റോളക്‌സ് ഏജന്‍സിക്കെതിരേ പരാതിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എം.എല്‍.എയുടെ ഭാഗത്തുനിന്നുണ്ടായ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  26 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  39 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago