ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
കൊച്ചി: ആലപ്പുഴ തീരദേശ പാതയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണറയില്‍വേ അറിയിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ ആറുവരെ എറണാകുളത്തുനിന്നും കൊല്ലത്തേക്കും തിരിച്ചുമുള്ള മെമു സര്‍വ്വീസ് (ട്രയിന്‍ നമ്പര്‍ 66302,66303)പൂര്‍ണ്ണമായും റദ്ദാക്കി.
കായംകുളത്തുനിന്നും എറണാകുളത്തേക്ക് രാവിലെ 8.35 ന് പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍(56380) ഓഗസ്റ്റ് ഒന്നു മുതല്‍ 17 വരെയും, എറണാകുളത്തുനിന്നും കായംകുളത്തേക്ക് രാവിലെ 11 മണിക്ക് പുറപ്പെടുന്ന പാസഞ്ചര്‍ (56381) ഓഗസ്റ്റ് ഒന്നുമുതല്‍ 27 വരെയും, എറണാകുളത്തുനിന്നും കായംകുളത്തേക്ക് ഒരുമണിണ്ണ് പുറപ്പെടുന്ന പാസഞ്ചര്‍ ഓഗസ്റ്റ് 18 മുതല്‍ 27 വരെയും ഭാഗീകമായി തടസപ്പെടും.
എറണാകുളത്തിനും ആലപ്പുഴക്കും ഇടയിലാണ് നിയന്ത്രണമുണ്ടാകുക. സിഗ്നല്‍ സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിനാല്‍ ഒല്ലൂരില്‍ ഓഗസ്റ്റ് രണ്ട്, മൂന്ന്, ഒന്‍പത്, 10 തീയതികളില്‍ 30 മിനിറ്റ് ഗതാഗത തടസമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."