ഒക്ടോബര്‍ രണ്ട് റോഡ് സുരക്ഷാ ദിനമായി ആചരിക്കും: റാഫ്
മലപ്പുറം: ട്രാഫിക് നിയമലംഘനങ്ങള്‍ മൂലമുണ്ടാക്കുന്ന റോഡ് അപകടങ്ങളും ഗതാഗതക്കുരുക്കും ഏറിവരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക ട്രാഫിക് പഠന സംവിധാനങ്ങളും ബോധവല്‍ക്കരണവും നടത്താന്‍ എടപ്പാള്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന റാഫ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
ഇതിന്റെ മുന്നോടിയായി ഒക്ടോബര്‍ രണ്ടിന് ചങ്ങരംകുളം, എടപ്പാള്‍, കുറ്റിപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ റോഡ് സുരക്ഷാ ജനജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കും. പ്രളയദുരിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വട്ടംകുളം പഞ്ചായത്ത് അംഗം കെ. അബ്ദുല്‍ മജീദ്, പി. ജി. വിനോദ് എന്നിവര്‍ക്ക് റാഫിന്റെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
ബാലന്‍ വട്ടംകുളം അധ്യക്ഷനായി. റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു.
വനിതാ ഫോറം ജില്ലാ പ്രസിഡന്റ് എം.എം സുബൈദ, എം.പി ശശി, ഇ.വി മുഹമ്മദാലി, ആര്‍.പി സുഭാഷ്, കെ.വി അശോകന്‍, ഇടവേള റാഫി, കെ.പി അബ്ദുല്‍ ഗഫൂര്‍, എം.വി അഷ്‌റഫ് സംസാരിച്ചു. പി.ജി വിനോദ് സ്വാഗതവും കെ. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."