ദമാം സെന്‍ട്രല്‍ ജയിലില്‍ 215 ഇന്ത്യക്കാര്‍,കൊലക്കേസ്, ചാരായ കടത്തു കേസ് പ്രതികളും
ദമാം: സഊദി കിഴക്കാന്‍ പ്രവിശ്യ നഗരമായ ദമാമിലെ സെന്‍ട്രല്‍ ജയിലില്‍ 215 ഇന്ത്യക്കാര്‍ ഉള്ളതായി ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ജയിലിലെ ഇന്ത്യന്‍ തടവുകാരുടെ കൃത്യമായ കണക്കുകള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് സംഘം കണക്കെടുപ്പ് നടത്തിയത്. ഇന്ത്യന്‍ എബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം സെക്കന്‍ഡ് സിക്രട്ടറി വിജയ കുമാര്‍ സിങ്, ഉദ്യോഗസ്ഥരായ വസീഉള്ള, റനീഫ് എന്നിവരും സാമൂഹ്യ പ്രവര്‍ത്തകരായ ഷാജി വയനാട്, മണിക്കുട്ടന്‍ എന്നിവരുമാണ് ജയിലില്‍ എത്തി തടവുകാരുടെ കണക്കുകളും കേസ് വിവരങ്ങളും ശേഖരിച്ചത്.
സെന്‍ട്രല്‍ ജയിലിലിലെ 215 ഇന്ത്യന്‍ തടവുകാരില്‍ ആറു പേര്‍ കൊലപാതക കേസ് പ്രതികളാണ്. അറുപത് പേര്‍ ചാരായ കടത്ത് കേസുകളിലെ പ്രതികളാണ്. ഇവരില്‍ കൂടുതല്‍ പേരും പിടിക്കപ്പെട്ടത് സഊദി ബഹ്‌റൈന്‍ കോസ്‌വേയില്‍ വെച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബഹ്‌റൈനില്‍ നിന്നും സഊദിയിലേക്ക് മദ്യം കടത്തുമ്പോഴാണ് ഇവരെ പിടികൂടിയത്. കൂടാതെ, സാമ്പത്തിക ക്രമക്കേടുകള്‍ മൂലം കേസിലകപ്പെപ്പെട്ടവരും പതിനൊന്ന് വര്ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരും ഇവിടെയുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ മറ്റു നഗരങ്ങളായ ജുബൈല്‍, ഖതീഫ്, തുഖ്ബ, തുടങ്ങിയ സ്ഥലങ്ങളിലെ ജയില്‍ തടവുകാരെയും ഇവിടേയ്ക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇന്ത്യക്കാരുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."