കശ്മിര്‍ യാത്ര കഴിഞ്ഞെത്തിയ യുവാക്കളില്‍നിന്നും എക്‌സൈസ് സംഘം ഹാഷിഷ് പിടികൂടി
ആലപ്പുഴ: കശ്മീര്‍ യാത്ര കഴിഞ്ഞെത്തിയ യുവാക്കളില്‍ നിന്നും എക്‌സൈസ് സംഘം ഹാഷിഷ് പിടിക്കൂടി. തത്തംപളളി സ്വദേശികളായ ടോം തോമസ്, റോണി തോമസ് എന്നിവരില്‍ നിന്നാണ് ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. കാര്‍ത്തികേയന്റെ നേതൃത്വത്തിലുളള എക്‌സൈസ് സംഘം ഹാഷിഷ് കണ്ടെടുത്തത്.
ചണ്ടിഗഡില്‍ നിന്നും വരുന്ന സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസില്‍ ഹാഷിഷ് കടത്തിക്കൊണ്ടു വരുന്നു എ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇവരെ പിടികൂടിയത്. ആലപ്പുഴ ടൂറിസം മേഘലയിലേയ്ക്ക് വീര്യം കൂടിയ മയക്ക് മരുന്നുകള്‍ എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ ശക്തമാക്കിയിരിക്കുതിനിടെയാണ് 30 ഗ്രാം ഹാഷിഷുമായി യുവാക്കള്‍ അറസ്റ്റിലായത്.
പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. റെജി, പ്രിവന്റീവ് ഓഫിസര്‍ അബ്ദുല്‍ ശുക്കൂര്‍, എ. സാബു, ജി. ജയകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ എച്ച്. മുസ്തഫ, എക്‌സൈസ് ഡ്രൈവര്‍ അബ്ദുല്‍ ഷെരീഫ് എന്നിവര്‍ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്ക് പരാതികള്‍ വിളിച്ചറിയിക്കാവുതാണ്. ഓഫിസ് നമ്പര്‍: 0477 2230183, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍: 9400069483, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍: 9400069486.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."