HOME
DETAILS

സംസ്ഥാന സര്‍ക്കാര്‍ വിശ്വാസത്തകര്‍ച്ചയില്‍: പി.കെ കുഞ്ഞാലിക്കുട്ടി

  
backup
December 10, 2020 | 3:19 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d
 
 
 
കോഴിക്കോട്: സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്തതരത്തിലുള്ള വിശ്വാസത്തകര്‍ച്ചയാണ് സര്‍ക്കാര്‍ നേരിടുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഈ സര്‍ക്കാരിന്റെ കാലത്ത് ഭരണസംവിധാനം വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
   നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പണസമ്പാദനം ലക്ഷ്യംവച്ച് എന്തും ചെയ്യാമെന്നാണ് അവസ്ഥ. ഒന്നും പിടിക്കപ്പെടില്ലെന്നാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കരുതിയത്. സംസ്ഥാനത്ത് ഇനിയൊരിക്കലും സി.പി.എം അധികാരത്തില്‍ വരില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടും. നിയമസഭാ തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കും. ജനങ്ങളോടുള്ള കടമ നിര്‍വഹിക്കുന്നതില്‍ യു.ഡി.എഫ് ഒരിക്കലും പിന്നോട്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരായ കേസ് ആരെയും ഞെട്ടിക്കുന്ന ഒന്നല്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റേത്. കണക്കു വിശദീകരിച്ചാല്‍ അത് കഴിഞ്ഞു. അതിന് ഷാജിക്ക് സാധിക്കും. വീട് നിര്‍മിച്ചപ്പോള്‍ ഒരു മൂല അധികം നീണ്ടുപോയി എന്നാണ് കോര്‍പറേഷനിലെ കേസ്. ഇതും തീര്‍ക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  2 days ago
No Image

'ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ....'കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി  

Kerala
  •  2 days ago
No Image

ഷാർജയിൽ പൊടിക്കാറ്റും, മോശം കാലാവസ്ഥയും; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

uae
  •  2 days ago
No Image

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  2 days ago
No Image

പിണറായിയിലെ സ്‌ഫോടനം: ബോംബല്ലെന്ന് എഫ്.ഐ.ആര്‍; പൊട്ടിത്തെറിച്ചത് ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിനായി ഉണ്ടാക്കിയ പടക്കമെന്ന് ഇ.പി ജയരാജന്‍

Kerala
  •  2 days ago
No Image

അവധിക്ക് നാട്ടിലെത്തിയ സൈനികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒരു അറസ്റ്റ് കൂടി; അറസ്റ്റിലായത് മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എസ്. ശ്രീകുമാര്‍

Kerala
  •  2 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ: 2029-ൽ യാഥാർത്ഥ്യമാകും; നിർമ്മാണത്തിനായി 3500-ലധികം ജീവനക്കാർ

uae
  •  2 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: റാസൽ ഖോർ മേഖലയിൽ ഗതാഗത ക്രമീകരണങ്ങളുമായി ആർടിഎ

uae
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് പൊലിസ്

Kerala
  •  2 days ago