HOME
DETAILS

ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ നിലമ്പൂരിലെ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്തു

  
backup
May 25, 2017 | 8:12 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%86%e0%b4%b9%e0%b4%be


നിലമ്പൂര്‍: നിലമ്പൂരിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വിവിധ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. നഗരസഭയുടെ ആരോഗ്യവിഭാഗം ഇന്നലെ രാവിലെ ആറരമുതല്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഭക്ഷ്യയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തത്.
പല്ലാരാസ് റസ്‌റ്റോറന്റ്, വനിതാ ഹോട്ടല്‍ കരിമ്പുഴ, റെയ്ദാന്‍ റസ്‌റ്റോറന്റ് നിലമ്പൂര്‍, പാരീസ് ഹോട്ടല്‍ നിലമ്പൂര്‍, ഹോട്ടല്‍ ടോസി കരിമ്പുഴ, വിരാഡപുരി നിലമ്പൂര്‍, വീട്ടിലെ വിരുന്ന് നാടന്‍ ഭഷണശാല കരിമ്പുഴ, ഐസ്‌വേള്‍ഡ് റസ്‌റ്റോറന്റ് കരിമ്പുഴ എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തത്.
തലേ ദിവസത്തെ ചോറ്, ബീഫ്, ബീഫ് ചില്ലിക്ക് വേണ്ടി തയാറാക്കിയ ഇറച്ചി, കോഴിയിറച്ചി പൊരിച്ചത്, കോഴി പച്ചയിറച്ചി, മീന്‍കറി, ദിവസങ്ങളായി പുഴുങ്ങി വച്ചിരിക്കുന്ന കിഴങ്ങ്, സ്ഥിരമായി ഉപയോഗിച്ചുകൊണ്ടേയിരിക്കുന്ന എണ്ണ തുടങ്ങിയവയാണ് പ്രധാനമായും പിടിച്ചെടുത്തത്. നഗരസഭാ പരിധിയില്‍ നിന്ന് കഴിഞ്ഞ ദിവസം അനധികൃതമായി വില്‍പന നടത്താന്‍ കൊണ്ടുപോകുകയായിരുന്ന 37 കിലോഗ്രാം പ്ലാസ്റ്റിക് ഖാദര്‍ഖാന്‍ എന്നയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ പല്ലാരാസ് ഹോട്ടലില്‍ നിന്ന് 25 കിലോയോഗം പ്ലാസ്റ്റിക്കും പിടിച്ചെടുത്തു.   നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  മുകുന്ദന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്.ഷജി, കെ.അഭിലാഷ് എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. എല്ലാ ഹോട്ടലുകള്‍ക്കും സംഘം നോട്ടിസ് നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  3 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  3 days ago