HOME
DETAILS

ചലനമറ്റ് ഫയലുകള്‍, കൂടെ സാമ്പത്തിക പ്രതിസന്ധിയും

  
backup
May 25 2017 | 20:05 PM

%e0%b4%9a%e0%b4%b2%e0%b4%a8%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ab%e0%b4%af%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b8


രണ്ടു പതിറ്റാണ്ടു മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച കോംപ്രഹന്‍സീവ് ആക്‌സിലറേറ്റഡ് റൂറല്‍ വാട്ടര്‍ സപ്ലൈസ് സ്‌കീം (സമഗ്ര ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി) (സി.എ.ആര്‍.ഡബ്ല്യു.എസ്.എസ് )പ്രകാരമാണ് മൂര്‍ക്കനാട് കുടിവെള്ള പദ്ധതി രൂപം കൊണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത പങ്കുള്ള പദ്ധതി. വരാനിരിക്കുന്ന 30 വര്‍ഷം ജനങ്ങളുടെ കുടിവെള്ള ക്ഷാമം ദുരീകരിക്കുന്നതിനുള്ള ബൃഹത് പദ്ധതിയായാണ് മൂര്‍ക്കനാട് പദ്ധതി രൂപപ്പെട്ടത്.
1990കള്‍ മുതല്‍ തുടങ്ങുന്നതാണ് പദ്ധതിയുടെ ചരിത്രം. 1990ന്റെ ആരംഭത്തില്‍ സാധ്യതാ പഠനം നടക്കുകയും 1992ല്‍ പ്രാഥമിക രൂപകല്‍പന നടക്കുകയും ചെയ്തിരുന്ന പദ്ധതിയാണിത്. മങ്കട മണ്ഡലം എം.എല്‍.എയായിരുന്ന കെ.പി.എ മജീദ് തുടക്കമിട്ട പദ്ധതിക്ക് കാല്‍ നൂറ്റാണ്ടിലധികം കാലത്തെ ചരിത്രമുണ്ടെങ്കിലും 2003 ഏപ്രില്‍ 23ഓടെ സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതു മുതല്‍ തുടങ്ങുന്നതാണ് നിര്‍ണായക ഘട്ടം. പിന്നീട്  2004 ഡിസംബറില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ എം.പിയായിരുന്ന ഇ.അഹമ്മദ് ഉദ്ഘാടനം ചെയ്തതോടെയാണ് പ്രവര്‍ത്തനാരംഭം. 2005 ഓടെ കിണര്‍ നിര്‍മാണവും പൂര്‍ത്തിയായി. തുടര്‍ന്ന് വര്‍ഷങ്ങളോളം ഫണ്ടും ഫയലുകളും ചലനമറ്റു കിടന്നു.  ഇതിനിടെ നേരത്തേ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന പദ്ധതി  സംസ്ഥാന, കേന്ദ്ര ഫണ്ടുകൂടി നിര്‍ത്തലാക്കിയതോടെ പദ്ധതിയും പ്രതിസന്ധിയിലായി.  പിന്നീട് ഇടതു സര്‍ക്കാര്‍ കാലത്ത് മഞ്ഞളാം കുഴി അലി എം.എല്‍.എ യുടെ ശ്രമഫലമായി ഫയലുകള്‍ വീണ്ടും പൊടിതട്ടിയെടുത്തു. ഏറെ മുന്നോട്ടു പോവാനായില്ല. ഒടുവില്‍ 2011 -ലെ യു.ഡി.എഫ് സര്‍ക്കാര്‍ കൂടുതല്‍ ചുവടുവയ്പുകള്‍ നടത്തിയതോടെയാണ് പദ്ധതിയെ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സഹായകമായത്. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവിലാണ് പദ്ധതി 2016 -ല്‍ കമ്മിഷന്‍ ചെയ്യാനായത്. പദ്ധതിയുടെ സ്രോതസായ മൂര്‍ക്കനാട്ടെ നിലാപറമ്പിലെ കുന്തിപുഴയില്‍ നിന്നു മൂന്നുവലിയ ജല സംഭരണികള്‍ വഴി മണ്ഡലത്തിലെ മൂര്‍ക്കനാട്, കൂട്ടിലങ്ങാടി, കുറുവ, പുഴക്കാട്ടിരി, മങ്കട, മക്കരപ്പറമ്പ് എന്നീ ആറ് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു ശുദ്ധജലം ലഭ്യമാക്കുന്നതാണ് പദ്ധതി.
150 ദശ ലക്ഷം ലിറ്റര്‍  (15 എം.എല്‍.ഇ )ജലമാണ് മൂന്ന് ജല സംഭരണികള്‍ മുഖേന വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടത്. വട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും അനുബന്ധമായ പവര്‍ സംവിധാനങ്ങളും മുഖ്യ പമ്പിങ് സാമഗ്രികള്‍  വിവിധ മേഖലകളില്‍ മൂന്നു വലിയ ജല സംഭരണികള്‍ എന്നിവ സംവിധാനിച്ചു. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പിന്നീടാണ് തുടക്കം കുറിച്ചത്. 54 കോടി രൂപയുടെ പദ്ധതിയായായി സര്‍ക്കാര്‍ ഫണ്ടുകള്‍ അഞ്ചു ഘട്ടങ്ങളില്‍ അനുവദിച്ചു. കുറുവ ചുള്ളിക്കോട്, കൂട്ടിലങ്ങാടി പെരിന്താറ്റിരി,  പടപ്പറമ്പിലെ മൂച്ചിക്കല്‍ എന്നിവിടങ്ങളില്‍ കൂറ്റന്‍ ജലസംഭരണികള്‍ സ്ഥാപിച്ചു.
ചുള്ളിക്കോട്ടെ ടാങ്കിനു 15 ലക്ഷത്തോളം ലിറ്റര്‍ സംഭരണ  ശേഷിയാണുള്ളത്.  പെരിന്താറ്റിരിയിലെ  ടാങ്കിന് 13 ലക്ഷം ലിറ്ററും, മൂച്ചിക്കല്‍ ടാങ്കിന് 5 ലക്ഷം ലിറ്ററും ശേഷിയുണ്ട്. ഇതിനു പുറമേ പദ്ധതിയുടെ ജല സ്രോതസ് നിലനിര്‍ത്തുന്നതിനായുള്ള പുതിയ നടപടികളും ആരംഭിക്കാനിരിക്കുകയാണ്. നിലാപറമ്പിനു സമീപം കീഴ്മുറിക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്കായി ഈ വര്‍ഷത്തെ ബജറ്റില്‍ 65 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതോടെ മങ്കട മണ്ഡലത്തില്‍ ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള വലിയ പദ്ധതിയായി ഇതു മാറുകയാണ്.
                     തുടരും...




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago