നെയ്യാറ്റിന്‍കരയിലും മോഡല്‍ ജങ്ഷന്‍;നടപടി തുടങ്ങി
നെയ്യാറ്റിന്‍കര: സംസ്ഥാനത്തെ പ്രധാന ജങ്ഷനുകളെ തിരഞ്ഞെടുത്ത് മോഡല്‍ ജങ്ഷനുകളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ പദ്ധതിയില്‍ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജങ്ഷനെയും ഉള്‍പ്പെടുത്തി.
നെയ്യാറ്റിന്‍കര പൊലിസും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് പ്രദേശത്തെ വ്യാപാരി വ്യവസായികള്‍ , പൊതു പ്രവര്‍ത്തകര്‍ , റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ഇതിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍.ഹീബ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ഷിബു ,ഡിവൈ.എസ്.പി ബി.ഹരികുമാര്‍ ,സി.ഐ.അരുണ്‍ , എസ്.ഐ.സുജിത്ത് , കൗണ്‍സിലര്‍മാരായ ഗ്രാമം പ്രവീണ്‍ , ഹരി , അജിത , വ്യാപാരി വ്യവസായി സംഘടനാ നേതാക്കള്‍ , റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജങ്ഷനില്‍ പാര്‍ക്കിങ് , നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ , ട്രാഫിക് സിഗ്നല്‍ ബോര്‍ഡുകള്‍ , ഡയറക്ഷന്‍ ബോര്‍ഡുകള്‍ , സീബ്രാ ലൈന്‍ , ഫുട്പാത്ത് ,ഡിവൈഡര്‍ , പൊലിസ് എയിഡ് പോസ്റ്റ് തുടങ്ങിയവ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."