'ഇത് അപകടത്തൂണ്‍'
കണ്ണൂര്‍: റോഡിന് മധ്യത്തിലെ വൈദ്യുതത്തൂണ്‍ അപകടഭീഷണിയും ഗതാഗതക്കുരുക്കും സൃഷ്ടിക്കുമ്പോഴും മാറ്റിസ്ഥാപിക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍. പ്ലാസ ജങ്ഷന്‍ സ്റ്റേറ്റ് ബേങ്ക് ഓഫിസിന് മുന്നിലാണ് റോഡിന് മധ്യത്തിലായി വൈദ്യുതത്തൂണ്‍ നില്‍ക്കുന്നത്.
അതേസമയം കോര്‍പറേഷന് മൂക്കിന് താഴെയായിട്ടും തൂണ്‍ മാറ്റുന്നതിന് നടപടിയില്ല. പ്രധാന റോഡില്‍ നിന്ന് മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് തുരുമ്പെടുത്ത വൈദ്യുതത്തൂണുള്ളത്. പ്രദേശത്തെ കുരുക്ക് ഒഴിവാക്കുന്നതിന് ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്.
റോഡ് വികസനത്തിന് നടപടി സ്വീകരിക്കുമ്പോള്‍ റോഡിലുണ്ടാകുന്ന വൈദ്യുതത്തൂണുകള്‍ കെ.എസ്.ഇ.ബി ആണ് നീക്കേണ്ടത്. കഴിഞ്ഞവര്‍ഷം നഗരത്തിലെ റോഡുകള്‍ വീതികൂടുമ്പോള്‍ ചില വൈദ്യുതത്തൂണുകള്‍ മാറ്റിസ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ പ്രദേശത്ത് മാത്രം വൈദ്യുതത്തൂണ്‍ മാറ്റുന്നതിനുള്ള പ്രവൃത്തി നടന്നില്ല. പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് പ്രദേശത്തെ കടയുടമകളുടെയും ടാക്‌സി ഡ്രൈവര്‍മാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."