എസ്‌ഐസി അൽഖോബാർ സുബേക്ക ഏരിയ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
ദമാം: അൽകോബാർ സമസ്ത ഇസ്‌ലാമിക് സെന്റർ സെൻട്രൽ കമ്മിറ്റിയുടെ കീഴിലെ സുബേക്ക ഏരിയ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മെംബര്‍ഷിപ് ആസ്പദമാക്കി സഊദി നാഷണൽ കമ്മിറ്റി നിര്‍ദ്ദേശിച്ച കമ്മിറ്റി പുന:സ്സംഘടനയുടെ ഭാഗമായി റഫാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഏരിയാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷാജി യുടെ അധ്യക്ഷതയില്‍ നടന്ന യോഗം ചെയർമാൻ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ മൊഗ്റാൽ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് പുതുക്കുടി വാർഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സമസ്ത എന്തിന് വേണ്ടി എന്ന വിഷയത്തിൽ സഊദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി ഉസ്താദ് പ്രഭാഷണം നടത്തി "സമസ്ത സത്യ പാതയാണെന്നും അതിന്റെ പ്രവര്‍ത്തകനാവുക എന്നത് സ്വാലിഹീങ്ങളോടൊപ്പം സഹവസിക്കാനുള്ള മാർഗമാണെന്നും അദ്ദേഹം വ്യക്തമാക്കി".
റിട്ടേണിങ് ഓഫീസര്‍മാരായ സയ്യിദ് അലി അക്ബർ തങ്ങൾ, നൗഷാദ് എം പി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി രുപീകരിച്ചത്. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ ദാരിമി കമ്പിൽ ജനറല്‍ സെക്രട്ടറി മുസ്തഫ പൂക്കാടൻ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാമുദ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. മുസ്തഫ കാസർഗോഡ് സ്വാഗതവും ട്രഷറർ അബ്ദുൽ സലാം മൂഴിക്കൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സയ്യിദ് യഹിയ തങ്ങൾ മൊഗ്റാൽ. (ചെയർമാൻ), മുഹമ്മദ് പുതുക്കുടി, അഷ്റഫ് കൊടുവള്ളി (വൈസ് ചെയർമാൻ), മുഹമ്മദ് ഷാജി (പ്രസിഡന്റ്), മുഹമ്മദ് നിസാം മൗലവി, അബ്ദുൽ കരീം കൂരിയാട് (വൈസ് പ്രസിഡന്റ്), മുസ്തഫ കാസർഗോഡ് (ജനറൽ സെക്രട്ടറി), അസ്‌ലം പട്ടർക്കടവ് (വർക്കിംഗ് സെക്രട്ടറി), സൈനുദ്ദീൻ. സി. വി, റസാഖ് ബാവു (ജോയിന്റ് സെക്രട്ടറി), കരീം പഞ്ചത്ത് (ഓർഗനൈസിംഗ് സെക്രട്ടറി), അബ്ദുൽ സലാം മൂഴിക്കൽ (ട്രഷറർ),
സബ്‌കമ്മിറ്റി ഭാരവാഹികൾ: ദഅവ ചെയർമാൻ: സയ്യിദ് സൈനുൽ ആബിദ് തങ്ങൾ മൊഗ്റാൽ, കൺവീനർ: അബ്ദുൽ നാസർ ദാരിമി, റിലീഫ് ചെയർമാൻ: ജലീല്‍ ചൂരി, കൺവീനർ: ഷറഫുദ്ദീന്‍. പി. വി, വിഖായ ചെയർമാൻ: ഷാഫി. വി. ടി, കൺവീനർ: ശിഹാബ് കോട്ടക്കൽ, സർഗലയം ചെയർമാൻ: അബ്ദുൽ റസാഖ് ചോലക്കര, കൺവീനർ: അഷ്റഫ് പാലക്കാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."