സഊദിയിൽ ഈ മാസം അവസാനത്തോടെ കൊവിഡ് വാക്‌സിൻ നൽകിത്തുടങ്ങും; ആരോഗ്യ മന്ത്രാലയം
റിയാദ്: സഊദിയിൽ ഈ മാസം അവസാനത്തോടെ കൊവിഡ് വാക്‌സിൻ നൽകിത്തുടങ്ങുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം. ഫൈസർ കൊവിഡ് വാക്‌സിൻ രാജ്യത്തെത്തിക്കാൻ സഊദി ഫുഡ് ആൻഡ് ഡ്രഗ്‌സ് അതോറിറ്റി വ്യാഴാഴ്ച്ച അനുമതി നൽകിയതിന് പിന്നാലെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സഊദിയ ചാനലുമായി നൽകിയ അഭിമുഖത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സിക്രട്ടറി ഡോ: ഹാനി ജോഖ്ദാര്‍ ആണ് ഈ മാസാവസാനത്തോടെ ഫൈസർ കൊവിഡ് വാക്‌സിൻ രാജ്യത്ത് നൽകിത്തുടങ്ങുമെന്ന് വെളിപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിൽ വൈറസ് വാക്‌സിൻ രാജ്യത്ത് എത്തും. ദൈവാനുഗ്രഹം ഉണ്ടാകുകയാണെങ്കിൽ ഈ വർഷാവസാനം തന്നെ വാക്‌സിൻ നൽകുമെന്നും ഹാനി ജോഖ്ദാര്‍ അഭിമുഖത്തിൽ വ്യക്തമാക്കി.
#قناة_السعودية | تم تسجيل #لقاح_كورونا "فايزر-بيونتيك" بهيئة الغذاء والدواء وسيتم توريد اللقاح للمملكة.
— قناة السعودية ?? (@saudiatv) December 10, 2020
د. هاني جوخدار - وكيل وزارة الصحة للصحة العامة#أخبار_السعودية_بلغة_الإشارة pic.twitter.com/gykC4JgzXG
രാജ്യത്ത് വൈറസ് എത്തുമ്പോൾ സ്വീകരിക്കേണ്ട നടപടികളും പൂർത്തിയായിട്ടുണ്ട്. വിമാനത്താവളങ്ങളിൽ വൈറസ് സൂക്ഷിക്കേണ്ടതിനുള്ള മുഴുവൻ സജ്ജീകരണങ്ങളും പ്രത്യേക കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഫൈസർ വാക്‌സിൻ സൂക്ഷിക്കാനാവശ്യമായ അത്യാധുനിക സംവിധാനങ്ങളുള്ള ശീതീകരണ സൗകര്യങ്ങള്‍ പ്രമുഖ വിമാനത്താവളങ്ങളില്‍ ഒരുക്കിക്കഴിഞ്ഞു. വാക്‌സിൻ നിർമ്മാണം പുരോഗമിക്കുന്ന വിവിധ കമ്പനികളുമായി സഊദി നേരത്തെ കരാറുകളിൽഒപ്പ് വെച്ചിരുന്നു. ലോകത്ത് വാക്‌സിൻ ലഭ്യമാകുമ്പോൾ ആദ്യം ലഭിക്കുന്ന രാജ്യങ്ങളിൽ സഊദിയും ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ സ്വദേശികളും വിദേശികളും അടക്കം എല്ലാവർക്കും കൊറോണ വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആദ്യ ഘട്ടത്തിൽ ഏതൊക്കെ ആളുകൾക്കാണ് ഇത് നൽകുകയെന്ന് വ്യക്തമല്ല. പതിനാറു വയസിനു മുകളിൽ പ്രായമുള്ളവർക്കു മാത്രമാണ് കൊറോണ വാക്‌സിൻ നൽകുകയെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."