റിപ്പബ്ലിക് ദിന പരേഡ്: ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പുറത്ത്
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി മേഖലയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഒഴിവാക്കി.എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനുള്ള അവസരമാണ് ഇതുമൂലം ഇല്ലാതായത്. പരേഡിന് ജില്ലാതല സെലക്ഷന്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ 26 വളണ്ടിയര്‍മാര്‍ റീജ്യനല്‍ തലത്തിലുള്ള സെലക്ഷന് തയാറെടുക്കുന്ന വേളയിലാണ് വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വന്നത്. ഇപ്പോള്‍ ഈ അവസരം കോളജ് വിദ്യാര്‍ഥികള്‍ക്കാണ് നല്‍കിയിരിക്കുന്നത്.
റിപ്പബ്ലിക്ക് ദിന പരേഡില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടത് പുനഃസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. എം.കെ രാഘവന്‍ എം.പിക്ക് കോഴിക്കോട് ജില്ലാ എന്‍.എസ്.എസ് ഘടകത്തിന്റെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.ശബരിമല വിധിക്കെതിരേ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."